LogoLoginKerala

ടിആർപി റേറ്റിംഗിൽ കൃതിമം; ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിർത്തിവെച്ച് ബാർക്ക്

ടിആർപി തട്ടിപ്പിൽ കൃതിമം കാണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ അടുത്ത മൂന്ന് മാസത്തേക്ക് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കുന്നതായി റേറ്റിംഗ് ഏജൻസിയായ ബാർക്ക് അറിയിച്ചു. സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാർക്ക് റേറ്റിംഗിന് ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങൾ സമ്പൂർണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് ന്യൂസ് ചാനലുകളുടേയും, ഹിന്ദിയടക്കമുള്ള മറ്റു പ്രാദേശിക ഭാഷകൾ, ബിസിനസ് മാധ്യമങ്ങൾ എന്നിവയുടെയെല്ലാം റേറ്റിംഗ് സംവിധാനം കർശനമായി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്ക് റിപ്പോട്ടുകൾ പുറത്തുവിടാനാവില്ല. ബാർക്ക് പുറത്തു വിട്ട …
 

ടിആർപി തട്ടിപ്പിൽ കൃതിമം കാണിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ അടുത്ത മൂന്ന് മാസത്തേക്ക് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് നിർത്തിവയ്ക്കുന്നതായി റേറ്റിംഗ് ഏജൻസിയായ ബാർക്ക് അറിയിച്ചു.

സമീപകാലത്തുണ്ടായ വിവാ​ദങ്ങളുടെ പശ്ചാത്തലത്തിൽ ബാ‍ർക്ക് റേറ്റിം​ഗിന് ഉപയോ​ഗപ്പെടുത്തുന്ന സംവിധാനങ്ങൾ സമ്പൂ‍ർണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇം​ഗ്ലീഷ് ന്യൂസ് ചാനലുകളുടേയും, ഹിന്ദിയടക്കമുള്ള മറ്റു പ്രാദേശിക ഭാഷകൾ, ബിസിനസ് മാധ്യമങ്ങൾ എന്നിവയുടെയെല്ലാം റേറ്റിം​ഗ് സംവിധാനം ക‍ർശനമായി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്ക് റിപ്പോ‍ട്ടുകൾ പുറത്തുവിടാനാവില്ല. ബാ‍ർക്ക് പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം റേറ്റിം​ഗ് സംബന്ധിച്ച ഏകദേശ ചിത്രം ലഭ്യമാക്കാൻ ഭാഷ-വിഭാ​ഗം അടിസ്ഥാനത്തിൽ ഒരു പൊതുഫലം പുറത്തു വിടുമെന്നും ബാ‍ർക്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ബാ‍ർക്ക് റേറ്റിം​ഗിൽ മുന്നിലെത്താൻ റിപ്പബ്ളിക് ടിവി അടക്കം മൂന്ന് മാധ്യമങ്ങൾ തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ് അറിയിച്ചതോടെയാണ് ചാനൽ റേറ്റിങ് ത‌ട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആംരഭിച്ചത്.