LogoLoginKerala

ബാലഭാസ്കർ കേസ്; സിബിഐ അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണം സ്വര്ണക്കടത്ത് കേസിലേക്ക്. 2019ലെ സ്വര്ണക്കടത്ത് കേസിന്റെ വിശദാംശങ്ങളാണ് സി.ബി.ഐ. തേടുന്നത്. Also Read: പാലാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎമ്മിന്റെ ഉറപ്പ് കേസിന്റെ മുഴുവന് രേഖകളും ഡി.ആര്.ഐ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമായിരുന്നു കേസിലെ പ്രതികള്. Also Read: ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ 2019ൽ തിരുവനന്തപുരം വിമാനത്താവളം വഴി ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ കടത്തിയ ഈ സ്വർണ്ണത്തിനെകുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുക. കൂടാതെ സ്വപ്ന …
 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണം സ്വര്‍ണക്കടത്ത് കേസിലേക്ക്. 2019ലെ സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങളാണ് സി.ബി.ഐ. തേടുന്നത്.

Also Read: പാലാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ; സിപിഎമ്മിന്റെ ഉറപ്പ്

കേസിന്റെ മുഴുവന്‍ രേഖകളും ഡി.ആര്‍.ഐ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമായിരുന്നു കേസിലെ പ്രതികള്‍.

Also Read: ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ

2019ൽ തിരുവനന്തപുരം വിമാനത്താവളം വഴി ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ കടത്തിയ ഈ സ്വർണ്ണത്തിനെകുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുക. കൂടാതെ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സ്വർണക്കടത്തു സംഘങ്ങൾക്ക് ബാലഭാസ്കറിന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

Also Read: സ്വർണക്കടത്ത് പ്രതികൾക്ക് ദാവൂദുമായി ബന്ധം?

ബാലഭാസക്കറിന്റെ അപകടസമയത്ത് അവിടെ പ്രകാശ് തമ്പിയെ കണ്ടിരുന്നു എന്ന് കലാഭവൻ ഷോബിയുടെ മൊഴിയും നിലവിലുണ്ട്. അതിനെക്കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനകൾ.

Also Read: നേതൃത്വത്തിനെതിരെ  ആഞ്ഞടിച്ച് കെ. മുരളീധരൻ