LogoLoginKerala

ബട്ടണിൽ വിരിഞ്ഞ സത്യൻ അന്തിക്കാട്

ഏകദേശം ഇരുപതിനായിരത്തോളം ബട്ടണുകൾ ഉപയോഗിച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അപൂർവ്വചിത്രം നിർമ്മിച്ച് ചിത്രകാരി ജീന നിയാസ്. ചിത്രം സ്വീകരിച്ചതിനു ശേഷം ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു എന്നും സംവിധായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: “ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് …
 

ഏകദേശം ഇരുപതിനായിരത്തോളം ബട്ടണുകൾ ഉപയോഗിച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അപൂർവ്വചിത്രം നിർമ്മിച്ച് ചിത്രകാരി ജീന നിയാസ്. ചിത്രം സ്വീകരിച്ചതിനു ശേഷം ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു എന്നും സംവിധായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:

“ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടൻസ് കൊണ്ടാണ് അവർ ഈ ചിത്രം പൂർത്തിയാക്കിയത്. അതും 24 ചതുരശ്രയടി വലുപ്പത്തിൽ. ഈ ചിത്രത്തെ മുൻ നിർത്തി ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ ‘ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ അംഗീകാരം അവർക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണ്. ജീന നിയാസിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്. കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട്‍ ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു”

https://www.facebook.com/thenewstoday.tv/photos/a.106967261046145/172506831158854/