LogoLoginKerala

മണ്ഡല/ മകരവിളക്ക് സീസൺ; ശബരിമലയിൽ കർശന നിയന്ത്രണം വേണം

കോവിഡ് പശ്ചാത്തലത്തില് ശബരിമല തീര്ഥാടനത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് സ്പെഷല് കമ്മിഷണര്. പമ്പയിൽ ഭക്തർക്ക് സ്നാനം അനുവദിക്കരുതെന്നും, പമ്പയിലെ കെട്ടുനിറ വിലക്കണമെന്നും ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടില് നിര്ദേശിക്കുന്നു. പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലിലും വിരിവയ്ക്കാന് പാടില്ല. അറുപത് വയസ്സ് കഴിഞ്ഞവരെ ശബരിമലയിൽ പ്രവേശിപ്പിക്കരുത്. സന്നിധാനത്ത് അടക്കം ശബരിമല പാതയില് ഒരിടത്തും ക്യു അനുവദിക്കരുത്, ഏതെങ്കിലും സാഹചര്യത്തില് ക്യു വേണ്ടിവന്നാൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പ്രവേശനം പൂർണ്ണമായി വെർച്വൽ ക്യു വഴിയാക്കുന്നതാണ് ഉചിതം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ …
 

കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് കടുത്ത നിയന്ത്രണം വേണമെന്ന് സ്പെഷല്‍ കമ്മിഷണര്‍. പമ്പയിൽ ഭക്തർക്ക് സ്നാനം അനുവദിക്കരുതെന്നും, പമ്പയിലെ കെട്ടുനിറ വിലക്കണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലിലും വിരിവയ്ക്കാന്‍ പാടില്ല. അറുപത് വയസ്സ് കഴിഞ്ഞവരെ ശബരിമലയിൽ പ്രവേശിപ്പിക്കരുത്. സന്നിധാനത്ത് അടക്കം ശബരിമല പാതയില്‍ ഒരിടത്തും ക്യു അനുവദിക്കരുത്, ഏതെങ്കിലും സാഹചര്യത്തില്‍ ക്യു വേണ്ടിവന്നാൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. പ്രവേശനം പൂർണ്ണമായി വെർച്വൽ ക്യു വഴിയാക്കുന്നതാണ് ഉചിതം.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. ദർശനത്തിന് എത്തുന്ന ഭക്തർക്ക് കോവിഡ് പരിശോധന ഏർപ്പെടുത്തണ‌മെന്നും നിര്‍ദേശമുണ്ട്.