LogoLoginKerala

ടാക്സ് ഒഴിവാക്കാൻ കേസ്; സൂപ്പർതാരത്തിന് താക്കീത്

ചെന്നൈ കോടമ്പാക്കത്തുള്ള തന്റെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിന് കോർപറേഷൻ ചുമത്തിയ ആറര ലക്ഷത്തിന്റെ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് സൂപ്പർസ്റ്റാർ രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറുമാസമായി ഓഡിറ്റോറിയം അടഞ്ഞു കിടക്കുകയാണെന്നും അതിനാൽ വരുമാനമില്ലെന്നും താരം പരാതിയിൽ ചൂണ്ടിക്കാട്ടി. Also Read: ഇന്ത്യ മഹാരാജ്യത്ത് ആര്ക്കും എന്തും പറയാം; ഗണേഷ്കുമാർ പ്രോപ്പർട്ടി ടാക്സിന് പ്രോപ്പർട്ടിയിൽ നിന്നുമുള്ള വരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം പരാതികളുമായി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന് വക്കീലിനെ …
 

ചെന്നൈ കോടമ്പാക്കത്തുള്ള തന്റെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിന് കോർപറേഷൻ ചുമത്തിയ ആറര ലക്ഷത്തിന്റെ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് സൂപ്പർസ്റ്റാർ രജനീകാന്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറുമാസമായി ഓഡിറ്റോറിയം അടഞ്ഞു കിടക്കുകയാണെന്നും അതിനാൽ വരുമാനമില്ലെന്നും താരം പരാതിയിൽ ചൂണ്ടിക്കാട്ടി.

Also Read: ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം; ഗണേഷ്‌കുമാർ

പ്രോപ്പർട്ടി ടാക്‌സിന് പ്രോപ്പർട്ടിയിൽ നിന്നുമുള്ള വരുമാനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരം പരാതികളുമായി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന് വക്കീലിനെ ഓർമിപ്പിച്ചു. ഇത്തരം കേസുകൾ ചെന്നൈ കോർപ്പറേഷനുമായി സംസാരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

Also Readബട്ടണിൽ വിരിഞ്ഞ സത്യൻ അന്തിക്കാട്

ബാലിശമായ കേസുകൾക്ക് കോടതിയിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ജഡ്‌ജി താക്കീത് നൽകിയതിനെ തുടർന്ന് താരം കേസ് പിൻവലിച്ചു എന്നാണ് റിപ്പോർട്ടുകൾ.

Also Read: പുറപ്പെട്ടു പോയ ഈ വാക്കിന്റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയണം

ടാക്സ് ഒഴിവാക്കാൻ കേസ്; സൂപ്പർതാരത്തിന് താക്കീത്
രാഘവേന്ദ്ര കല്യാണമണ്ഡപം, ചെന്നൈ

ടാക്സ് ഒഴിവാക്കാൻ കേസ്; സൂപ്പർതാരത്തിന് താക്കീത് ടാക്സ് ഒഴിവാക്കാൻ കേസ്; സൂപ്പർതാരത്തിന് താക്കീത്