
പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല് തോല്പ്പിച്ചിരിക്കുമെന്ന് കേരള കോണ്ഗ്രസ് നേതാവ് പി ജെ ജോസഫ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായില് പാര്ട്ടി മത്സരിക്കണോ എന്ന് എതിര് സ്ഥാനാര്ത്ഥിയെ നോക്കിയാകും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Also Read: പാലാ സീറ്റ്; എൻസിപിയിൽ അഭിപ്രായ ഭിന്നത
തദ്ദേശഭരണ തെരഞ്ഞെടുപ്പില് കേരള കോണ്ഗ്രസിന്റെ സീറ്റുകള് ആരും ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി മുഴുവന് സീറ്റിലും മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.
Also Read: പാലാ ഒരു വികാരം; ചർച്ചകൾ തളളി ജോസ് കെ മാണി
ജോസ് കെ മാണി ഗ്രൂപ്പ് യൂഡിഎഫ് വിട്ടാല്‍ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നും ജോസഫ്പ്രതികരിച്ചു.