LogoLoginKerala

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി അധിക്ഷേപം; ഒരാള്‍ അറസ്റ്റില്‍

കൊച്ചിയിൽ സജ്ന ഷാജിയെ അപകീര്ത്തിപ്പെടുത്തിയ കേസില് ഒരാള് അറസ്റ്റില്. എരൂര് സ്വദേശിയായ കച്ചവടക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല് സജ്ന വ്യാജ പരാതി ഉന്നയിക്കുകയാണെന്നാണ് ഇയാളുടെ കുടുംബം ആരോപിച്ചു. Also Read: സജനയ്ക്ക് സഹായവുമായി ജയസൂര്യ കഴിഞ്ഞ ദിവസമാണ് സജ്നയും സുഹൃത്തുക്കളും ചേര്ന്ന് വഴിയോരത്ത് നടത്തുന്ന ബിരിയാണി വില്പ്പനയ്ക്ക് നേരെ ഒരു സംഘം ആക്രമണവുമായെത്തുന്നത്. ഇവര് കച്ചവടം നടത്തുന്നതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന ഒരു സംഘമാണ് സജ്ന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്താന് ശ്രമിച്ചത്. Also Read: ഇടവേള ബാബുവിനെ രൂക്ഷമായി …
 

കൊച്ചിയിൽ സജ്‌ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എരൂര്‍ സ്വദേശിയായ കച്ചവടക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സജ്‌ന വ്യാജ പരാതി ഉന്നയിക്കുകയാണെന്നാണ് ഇയാളുടെ കുടുംബം ആരോപിച്ചു.

Also Read: സജനയ്ക്ക് സഹായവുമായി ജയസൂര്യ

കഴിഞ്ഞ ദിവസമാണ് സജ്‌നയും സുഹൃത്തുക്കളും ചേര്‍ന്ന് വഴിയോരത്ത് നടത്തുന്ന ബിരിയാണി വില്‍പ്പനയ്ക്ക് നേരെ ഒരു സംഘം ആക്രമണവുമായെത്തുന്നത്. ഇവര്‍ കച്ചവടം നടത്തുന്നതിന് തൊട്ടടുത്ത് കച്ചവടം നടത്തുന്ന ഒരു സംഘമാണ് സജ്‌ന അടക്കമുള്ളവരുടെ കച്ചവടം തടസപ്പെടുത്താന്‍ ശ്രമിച്ചത്.

Also Read: ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ച് ഡബ്‌ള്യൂസിസി

പിന്നീട് അവര്‍ നടത്തിയ ലിംഗ വിവേചനം മുന്‍നിര്‍ത്തിയുള്ള അതിക്ഷേപങ്ങള്‍ മാനസികമായി തളര്‍ത്തിയെന്ന് സജ്‌ന സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചിരുന്നു. കുറച്ച് ദിവസമായി തങ്ങളെ മാനസികമായി ഇവര്‍ പീഡിപ്പിക്കുകയാണെന്ന് സജ്‌ന ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വിഷയത്തിലിടപെടാന്‍ പൊലീസ് വിസമ്മതിച്ചുവെന്നും സജ്‌ന വീഡിയോയില്‍ ആരോപിച്ചിരുന്നു.

Also Read: പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍പ്പിച്ചിരിക്കും

സംഭവം വിവാദമായതോടെ സജ്‌നയ്ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ഉള്‍പ്പടെ നിരവധി വ്യക്തികളാണ് മുന്നോട്ട് വരുന്നത്. സാമൂഹ്യനീതി വകുപ്പ് വനിത വികസന കോര്‍പ്പറേഷന്‍ മുഖേന വില്‍പ്പന കേന്ദ്രം തയാറാക്കാന്‍ സാമ്പത്തിക സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സജ്‌നയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ നടന്‍ ജയസൂര്യയും സഹായിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

Also Read: പുറപ്പെട്ടു പോയ ഈ വാക്കിന്റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയണം