LogoLoginKerala

ഔദ്യോഗിക പ്രഖ്യാപനം വന്നു: ഇനി എല്‍ഡിഎഫില്‍

കേരള കോണ്ഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇനി എല്ഡിഎഫില്. ജോസ് കെ മാണിയാണ് വാര്ത്താ സമ്മേളനത്തില് പ്രഖ്യാപനം നടത്തിയത്. കേരള കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. പാര്ട്ടിയുടെ മാനിഫെസ്റ്റോ ഇടതുപക്ഷ സര്ക്കാരിന് സമര്പ്പിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. Also Read: പാലായില് ജോസ് കെ മാണി മത്സരിച്ചാല് തോല്പ്പിച്ചിരിക്കും യുഡിഎഫിനെ രൂക്ഷമായി വിമര്ശിച്ചായിരുന്നു ജോസ് കെ മാണിയുടെ എല്ഡിഎഫ് പ്രവേശന പ്രഖ്യാപനം. 38 വര്ഷം യുഡിഎഫിന്റെ ഉയര്ച്ചയിലും താഴ്ചയിലും കെഎം മാണി …
 

കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം ഇനി എല്‍ഡിഎഫില്‍. ജോസ് കെ മാണിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ ഇടതുപക്ഷ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

Also Read: പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍പ്പിച്ചിരിക്കും

യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശന പ്രഖ്യാപനം. 38 വര്‍ഷം യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കെഎം മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചിലരില്‍നിന്നും കേരള കോണ്‍ഗ്രസ് നേരിട്ടത് കനത്ത അനീതിയാണ്. പിജെ ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.

Also Read: പാലാ സീറ്റ്; എൻസിപിയിൽ അഭിപ്രായ ഭിന്നത

യുഡിഎഫ് വിടാന്‍ 2016ല്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ കാരണം ഞാന്‍ പറയുന്നില്ല. അന്ന ആ തീരുമാനമെടുത്തപ്പോള്‍ കെ എം മാണി സാര്‍ പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ മുഖ്യശത്രുവായി കാണുന്നത് കേരള കോണ്‍ഗ്രസാണ് എന്നാണ്. ഇന്ന് ആ വാക്കുകൾ പ്രസക്തമാണ്. ഇപ്പോള്‍ യുഡിഎഫിന് മാണി സാറിനോട് വലിയ സ്‌നേഹമാണ് പക്ഷേ, ഞങ്ങളെ പുറത്താക്കിയപ്പോള്‍ ആ സ്‌നേഹം എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു.

Also Read: പാലാ പോയാല്‍ മാണി സി കാപ്പന്‍ യു.ഡി.എഫിലേക്കോ?