LogoLoginKerala

ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം; ഗണേഷ്‌കുമാർ

താര സംഘടനയായ അമ്മയില്നിന്നും രാജി വെച്ച നടി പാര്വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി കെബി ഗണേഷ് കുമാര് എംഎല്എ. Also Read: ഔദ്യോഗിക പ്രഖ്യാപനം വന്നു: ഇനി എല്ഡിഎഫില് കൊറോണ കാലമായതിനാല് ചിലര് ജീവിച്ചിരുപ്പില്ലെന്ന് ആളുകള് കരുതിയാല് മോശമല്ലേ. അതു കൊണ്ട് ഇടയ്ക്കിടയക്ക് നിങ്ങളുടെ ഒക്കെ മുന്നില് ചിലര് എത്തി നോക്കുമെന്നും ഗണേഷ് കുമാര്. നടി പാര്വതി അമ്മയില് നിന്ന് രാജി വച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിനിമാതാരം കൂടിയായ ഗണേഷ് കുമാറിന്റെ മറുപടി. Also Read: ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ച് ഡബ്ള്യൂസിസി …
 

താര സംഘടനയായ അമ്മയില്‍നിന്നും രാജി വെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ.

Also Read: ഔദ്യോഗിക പ്രഖ്യാപനം വന്നു: ഇനി എല്‍ഡിഎഫില്‍

കൊറോണ കാലമായതിനാല്‍ ചിലര്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ. അതു കൊണ്ട് ഇടയ്ക്കിടയക്ക് നിങ്ങളുടെ ഒക്കെ മുന്നില്‍ ചിലര്‍ എത്തി നോക്കുമെന്നും ഗണേഷ് കുമാര്‍. നടി പാര്‍വതി അമ്മയില്‍ നിന്ന് രാജി വച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിനിമാതാരം കൂടിയായ ഗണേഷ് കുമാറിന്റെ മറുപടി.

Also Read: ഇടവേള ബാബുവിനെ രൂക്ഷമായി വിമർശിച്ച് ഡബ്‌ള്യൂസിസി

“കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ”, ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Also Read: പുറപ്പെട്ടു പോയ ഈ വാക്കിന്റെ പേരിൽ നിങ്ങൾ അവളോട് മാപ്പ് പറയണം

ആക്രമിക്കപ്പെട്ട നടിയെ മരിച്ചവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജി വെച്ചത്. ഈ പരാമര്‍ശങ്ങള്‍മൂലം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

Also Read:  വിജയ്‌ പി നായര്‍ ക്ഷണിച്ചിട്ടാണ്‌ പോയത്; ഭാഗ്യലക്ഷ്മി