LogoLoginKerala

ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ജോസ് കെ.മാണി പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. ഇടത്പക്ഷമാണ് ശരി എന്ന നിലപാടിലേക്ക് എത്തിയതാണ് 39 വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിക്കാൻ കേരള കോൺഗ്രസ് ജോസ് പക്ഷത്തെ പ്രേരിപ്പിച്ചത്. തുടർന്നുള്ള കാര്യങ്ങൾ എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. Also Read: യുഡിഎഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് എല്.ഡി.എഫ് കണ്വീനര് എ.വിജയരാഘവന് പറഞ്ഞു. ഉപാധികളില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല് പാലാ സീറ്റിനെ കുറിച്ച് ചര്ച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. …
 

ജോസ് കെ.മാണി പക്ഷത്തിന്‍റെ ഇടതുമുന്നണി പ്രവേശനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. ഇടത്പക്ഷമാണ് ശരി എന്ന നിലപാടിലേക്ക് എത്തിയതാണ് 39 വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിക്കാൻ കേരള കോൺഗ്രസ് ജോസ് പക്ഷത്തെ പ്രേരിപ്പിച്ചത്. തുടർന്നുള്ള കാര്യങ്ങൾ എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Also Read: യുഡിഎഫിനെ വെല്ലുവിളിച്ച് ജോസ് കെ മാണി

ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ഉപാധികളില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ പാലാ സീറ്റിനെ കുറിച്ച് ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാടില്‍ ഉറച്ച് എന്‍സിപി

അതേസമയം ജോസ് ചാടിക്കയറിയത് മുങ്ങാന്‍ പോകുന്ന ടൈറ്റാനിക്കിലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു.

Also Read: ഔദ്യോഗിക പ്രഖ്യാപനം വന്നു: ഇനി എല്‍ഡിഎഫില്‍

ബാര്‍ കോഴ കേസ് അട്ടിമറിച്ചതിലെ പ്രത്യുപകാരമാണ് ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

Also Read: ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം; ഗണേഷ്‌കുമാർ