LogoLoginKerala

മഴ ശക്തമാകുന്നു; 11 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 11 ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. Also Read: പാര്വ്വതിയുടെ രാജി; നിലപാട് വ്യക്തമാക്കി ശ്രീകുമാരന് തമ്പി ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട ന്യൂനമര്ദ്ദം തീവ്ര ന്യൂനമര്ദ്ദമായതോടെ വടക്കന് കേരളത്തില് അടുത്ത രണ്ട് ദിവസങ്ങളില് അതിശക്തമായ മഴതുടരാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. Also Read: പാലാ സീറ്റ്; എൻസിപിയിൽ അഭിപ്രായ …
 

സംസ്ഥാനത്ത് മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: പാര്‍വ്വതിയുടെ രാജി; നിലപാട് വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായതോടെ വടക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴതുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Also Read: പാലാ സീറ്റ്; എൻസിപിയിൽ അഭിപ്രായ ഭിന്നത

ദിവസങ്ങളായി കനത്തമഴ തുടരുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 2390.66 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പുയര്‍ന്ന് 126 അടിയായി. വരും ദിവസങ്ങളില്‍ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കയിലാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

Also Read: നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി