Movies

ബോബിയുടെ ശബ്ദഗാംഭീര്യത്തിന് അവാർഡ്

ലൂസിഫറിൽ വിവേക് ഒബ്രോയ്‌ക്ക് വേണ്ടി ഡബ്ബ് ചെയ്ത വിനീത് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും സ്റ്റൈലിഷ് ആയ വില്ലൻ കഥാപാത്രമായിരുന്നു ലൂസിഫറിലെ ബോബി. പ്രശസ്ത ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ബോബി എന്ന ബിമൽ നായരായി ലൂസിഫറിൽ വേഷമിട്ടത്. ബോബിക്കായി വിനീത് പകർന്നു നൽകിയ ശബ്ദം സിനിമാ പ്രേക്ഷകരുടെ ഒന്നടങ്കം പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

Also Read: സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

ഇപ്പോഴിതാ ബോബിയുടെ ആ മനോഹര ശബ്ദത്തിന് അർഹിച്ച അംഗീകാരം ലഭിച്ചിരിക്കുകയാണ്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നടൻ വിനീത് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. അവാർഡിനായി വിനീതിന്റെ മരയ്ക്കാറിലെ പ്രകടനവും ജ്യൂറി പരിഗണിച്ചിട്ടുണ്ട്.

Also Read: തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; ഇടവേള ബാബു

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം വന്നപ്പോൾ സുരാജ് വെഞ്ഞാറമൂട് ആണ് മികച്ച നടൻ. വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളുടെ പ്രകടനത്തിനാണ് അവാർഡ്. കനി കുസൃതി ആണ് മികച്ച നടി.

Also Read: നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി

Related Articles

Back to top button

buy windows 11 pro test ediyorum