LogoLoginKerala

മത്സരിക്കാൻ 119 സിനിമകള്‍; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുക. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനിമകള് കണ്ട് വിലയിരുത്തി. കോവിഡ് കാരണം റിലീസ് ചെയ്യാൻ സാധിക്കാത്ത സിനിമകളാണ് ഇത്തവണ അവാര്ഡിന് പരിഗണച്ചവയില് ഭൂരിഭാഗവും. Also Read: പാര്വ്വതിയുടെ രാജി; നിലപാട് വ്യക്തമാക്കി ശ്രീകുമാരന് തമ്പി മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിഏറ്റവും കൂടുതല് പണംമുടക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാര് അറബിക്കടലിന്റെ സിംഹം പ്രധാന ശ്രദ്ധാകേന്ദ്രമാണ്. എന്നാൽ മത്സര രംഗത്തുള്ള …
 

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുക. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനിമകള്‍ കണ്ട് വിലയിരുത്തി. കോവിഡ് കാരണം റിലീസ് ചെയ്യാൻ സാധിക്കാത്ത സിനിമകളാണ് ഇത്തവണ അവാര്‍ഡിന് പരിഗണച്ചവയില്‍ ഭൂരിഭാഗവും.

Also Read: പാര്‍വ്വതിയുടെ രാജി; നിലപാട് വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പി

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിഏറ്റവും കൂടുതല്‍ പണംമുടക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രധാന ശ്രദ്ധാകേന്ദ്രമാണ്. എന്നാൽ മത്സര രംഗത്തുള്ള 119 സിനിമകളിൽ ഭൂരിഭാഗവും പ്രേക്ഷകർ കണ്ടിട്ടില്ല എന്നതാണ് സത്യാവസ്ഥ.

Also Read: നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി

മോഹൻലാൽ, മമ്മൂട്ടി, സൂരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി തുടങ്ങിയവരിൽ നിന്ന് ആരാകും മികച്ച നടന്‍ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

Also Read: മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ മാസ് എന്റര്‍ടെയ്‌നര്‍

മികച്ച നടിയാകാന്‍ മഞ്ജു വാരിയർ, പാ‍ർവതി,രജീഷ വിജയൻ,അന്ന ബെൻ, തുടങ്ങി അർഹത തെളിയിച്ച ഒട്ടേറെ പേർ രംഗത്തുണ്ട്. മികച്ച സിനിമക്ക് വേണ്ടിയും കടുത്ത മല്‍സരമാണ്. ലൂസിഫര്‍, മാമാങ്കം തുടങ്ങിയ ചെലവേറിയ ചിത്രങ്ങള്‍ക്കൊപ്പം തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അമ്പിളി, ഫൈനൽസ്, അതിരൻ, വികൃതി , തുടങ്ങി യുവ സംവിധായകരുടെ ചിത്രങ്ങളുടെ നീണ്ട നിര തന്നെ മത്സരിക്കുന്നു.

Also Read: വൈറൽ വീഡിയോ; ലാലേട്ടന്റെ ഷർട്ടിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ

ലൂസിഫറിലൂടെ പ്രിഥ്വിരാജും മല്‍സരിക്കുന്നു എന്നതിനാൽ നവാഗത സംവിധായകനെ കണ്ടെത്തുക ഇത്തവണ ജൂറിക്കു വെല്ലുവിളിയാകും. പഴയകാല ചരിത്രം ആവർത്തിച്ചാൽ ചില സിനിമകൾ അപ്രതീക്ഷിതമായി അവസാന റൗണ്ടിലേക്ക് എത്തുകയും അവാർഡ് നേടുകയും ചെയ്താലും അത്ഭുതപ്പെടാനില്ല.

Also Read: പാലാ സീറ്റ്; എൻസിപിയിൽ അഭിപ്രായ ഭിന്നത