LogoLoginKerala

പാലാ സീറ്റ്; എൻസിപിയിൽ അഭിപ്രായ ഭിന്നത

പാലാ സീറ്റിനെ ചൊല്ലി സംസ്ഥാന എൻസിപി ഘടകത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പാലാ നിയമസഭാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് നില്ക്കുന്ന മാണി സി കാപ്പന് എംഎല്എയെയും എന്സിപിയേയും ചേര്ത്ത് നിര്ത്താനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. Also Read: പാലാ പോയാല് മാണി സി കാപ്പന് യു.ഡി.എഫിലേക്കോ? തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആസന്നമായിരിക്കെ എല്ഡിഎഫിലെ ഭിന്നത മുതലെടുക്കാനാണ് കോണ്ഗ്രസിന്റെ ശ്രമം. കോണ്ഗ്രസ് മുതിര്ന്ന നേതാക്കള് മാണി സി കാപ്പനുമായി പ്രാഥമിക ചര്ച്ച നടത്തിയിരുന്നു. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് നല്കി പ്രശ്ന പരിഹാരത്തിനുള്ള …
 

പാലാ സീറ്റിനെ ചൊല്ലി സംസ്ഥാന എൻസിപി ഘടകത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. പാലാ നിയമസഭാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന മാണി സി കാപ്പന്‍ എംഎല്‍എയെയും എന്‍സിപിയേയും ചേര്‍ത്ത് നിര്‍ത്താനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.

Also Read: പാലാ പോയാല്‍ മാണി സി കാപ്പന്‍ യു.ഡി.എഫിലേക്കോ?

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആസന്നമായിരിക്കെ എല്‍ഡിഎഫിലെ ഭിന്നത മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ മാണി സി കാപ്പനുമായി പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് നല്‍കി പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് നേതൃത്വം.

Also Read: മാണി സി കാപ്പനും ജോസ് കെ മാണിയും തുറന്ന പോരിലേക്ക്

അതേസമയം പാലായില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി നിന്നാൽ എതിര്‍ സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കമെന്നാണ് സൂചനകൾ.

Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം