LogoLoginKerala

സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. 119 സിനിമകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ. മികച്ച നടൻ – സുരാജ് വെഞ്ഞാറമൂട് മികച്ച സിനിമ – വാസന്തി …
 

സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു. 119 സിനിമകളാണ് ഇക്കുറി മത്സരരം​ഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

മികച്ച നടൻ – സുരാജ് വെഞ്ഞാറമൂട്

മികച്ച സിനിമ – വാസന്തി

മികച്ച സംവിധായകൻ  – ലിജോ ജോസ് പെല്ലിശ്ശേരി

മികച്ച നടനായി സുരാജ് വെഞ്ഞാറമൂട്, മികച്ച നടിയായി കനി കുസൃതി ഇവരെ തെരഞ്ഞെടുത്തു. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’, ‘വികൃതി’ സിനിമകളിലെ അഭിനയം പരിഗണിച്ചാണ് പുരസ്കാരം. ‘ബിരിയാണി’യിലെ അഭിനയമാണ് കനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് ഇവർക്ക് പുരസ്കാരമായി ലഭിക്കുന്നത്. മികച്ച ചിത്രമായി ‘വാസന്തി’യെയും മികച്ച സംവിധായകനായി ‘ജല്ലിക്കട്ട്’ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയേയും തെരഞ്ഞെടുത്തു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘വാസന്തി’ സിനിമ എഴുതിയ റഹ്മാന്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ക്കാണ്. മികച്ച രണ്ടാമത്തെ ചിത്രമായി ‘കെഞ്ചിര’യെ തെരഞ്ഞെടുത്തു. മനോജ് കാനയാണ് സംവിധായകൻ. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും മികച്ച സ്വഭാവ നടിയായി സ്വാസികയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘വാസന്തി’ സിനിമകളിലൂടെയാണ് ഇരുവരേയും ഈ പുരസ്കാരത്തിന് അർഹരാക്കിയത്. നിവിൻ പോളിക്കും അന്ന ബെന്നിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ‘മൂത്തോൻ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹെലൻ’ സിനിമകളിലെ പ്രകടനം പരിഗണിച്ചാണിത്.

മികച്ച കലാമൂല്യവും ജനപ്രിയവുമായ ചിത്രമായി കുമ്പളങ്ങി നൈറ്റ്സ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കുട്ടികളുടെ ചിത്രമായി ‘നാനി’യെ തെരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനായി രാജേഷ് ബാലകൃഷ്ണൻ പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ), മികച്ച സംഗീത സംവിധായകനായി സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്), മികച്ച പിന്നണി ഗായകനായി നജിം അർഷാദ് (കെട്ട്യോളാണ് മാലാഖ), മികച്ച പിന്നണി ഗായിക മധുശ്രീ നാരായണൻ, മികച്ച ചിത്ര സംയോജകൻ കിരൺ ദാസ്, മികച്ച ക്യാമറാ മാൻ പ്രതാപ് പി നായർ എന്നിവരാണ്. മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.