LogoLoginKerala

തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; ഇടവേള ബാബു

സിനിമാതാരവും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ പരാമര്ശം വിവാദമായതിനെ തുടർന്ന് വശദീകരണവുമായി നടൻ രംഗത്തെത്തി. Also Read: നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി ഭാവനയെ കളിയാക്കിയിട്ടില്ല എന്നും അമ്മ സംഘടന നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകില്ല എന്ന് അഭിമുഖത്തിൽ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഇടവേള ബാബു വ്യക്തമാക്കി. Also Read: പാര്വ്വതിയുടെ രാജി; നിലപാട് വ്യക്തമാക്കി ശ്രീകുമാരന് തമ്പി ട്വന്റി 20 സിനിമയിൽ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിക്കുകയാണ്. മരിച്ച …
 

സിനിമാതാരവും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്‍റെ പരാമര്‍ശം വിവാദമായതിനെ തുടർന്ന് വശദീകരണവുമായി നടൻ രംഗത്തെത്തി.

Also Read: നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി

ഭാവനയെ കളിയാക്കിയിട്ടില്ല എന്നും അമ്മ സംഘടന നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകില്ല എന്ന് അഭിമുഖത്തിൽ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഇടവേള ബാബു വ്യക്തമാക്കി.

Also Read: പാര്‍വ്വതിയുടെ രാജി; നിലപാട് വ്യക്തമാക്കി ശ്രീകുമാരന്‍ തമ്പി

ട്വന്റി 20 സിനിമയിൽ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിക്കുകയാണ്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കും എന്നാണ് താൻ അഭിമുഖത്തിലെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നും ഇടവേള ബാബു പറഞ്ഞു. സംഘടനയിലെ അംഗമല്ലാത്ത ഭാവനയെ പുതിയ സിനിമയിൽ അഭിനയിപ്പിക്കാൻ തടസമുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

Also Read: മത്സരിക്കാൻ 119 സിനിമകള്‍; കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

ഇടവേള ബാബുവിന്റെ ആദ്യ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നടി പാർവതി തിരുവോത്ത് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. നാണംകെട്ട പരാമർശമാണ് ഇടവേള ബാബു നടത്തിയത് എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പാർവതി തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ എഎംഎംഎ സംഘടനയിൽ നിന്നും താൻ രാജി വെക്കുന്നതായും പാർവതി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ പാർവതിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Also Read: മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ മാസ് എന്റര്‍ടെയ്‌നര്‍