LogoLoginKerala

വഴിയോരക്കച്ചവടങ്ങളിൽ കൂട്ടം കൂടുന്നത്‌ ഒഴിവാക്കണം; മുഖ്യമന്ത്രി

മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. Also Read: ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം; ഇന്നത്തെ കണക്കുകൾ അറിയാം കോവിഡിനെ തുടർന്ന് ജോലി പോയി നാട്ടിലെത്തി റോഡിന് വശങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ഇവരെ നമ്മുക്ക് സഹായിക്കാം. പക്ഷേ അത്തരം കേന്ദ്രങ്ങളിൽ ആളുകൾ വല്ലാതെ കൂട്ടം കൂടുന്നതും കൃത്യമായി സുരക്ഷാ മാനദണ്ഡം പാലിക്കത്തതും ശരിയായ കാര്യമല്ല. ഇതു വഴിയോരക്കച്ചവടക്കാർക്ക് കൂടി …
 

മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

Also Read: ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം; ഇന്നത്തെ കണക്കുകൾ അറിയാം 

കോവിഡിനെ തുടർന്ന് ജോലി പോയി നാട്ടിലെത്തി റോഡിന് വശങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ഇവരെ നമ്മുക്ക് സഹായിക്കാം. പക്ഷേ അത്തരം കേന്ദ്രങ്ങളിൽ ആളുകൾ വല്ലാതെ കൂട്ടം കൂടുന്നതും കൃത്യമായി സുരക്ഷാ മാനദണ്ഡം പാലിക്കത്തതും ശരിയായ കാര്യമല്ല. ഇതു വഴിയോരക്കച്ചവടക്കാർക്ക് കൂടി ബുദ്ധിമുട്ടാണ്. അതിനാൽ കോവിഡ് പ്രട്ടോക്കോൾ പാലിച്ച് കച്ചവടം നടത്തണം. കച്ചവടക്കാരനും ഉപഭോക്താവും ജാഗ്രത പാലിക്കണം.

Also Read: സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ ഉടൻ തുറക്കില്ല

ചിലയിടങ്ങളിൽ കുട്ടികൾക്ക് സ്വകാര്യ ട്യൂഷൻ നടന്നു വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. നിരവധി കുട്ടികൾ ഓൺലൈൻ പരീക്ഷയ്ക്കും മറ്റുമായി ട്യൂഷന് പോകുന്നു. തലസ്ഥാന ജില്ലയിൽ പ്രതിദിനം കോവിഡ് പൊസീറ്റീവായവരിൽ 15 വയസിന് താഴെയുള്ള വലിയൊരു ശതമാനം കുട്ടികളുണ്ട്. ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കുകകയും കരുതൽ സ്വീകരിക്കുകയും വേണം – മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: സജനയ്ക്ക് സഹായവുമായി ജയസൂര്യ