LogoLoginKerala

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു; മൂന്നാഴ്ചക്കിടെ ഒന്‍പതാം കൊലപാതകം

തൃശൂരിൽ വീണ്ടും കൊലപാതകം. പഴയന്നൂരിലാണ് യുവാവിനെ വെട്ടിക്കൊന്നത്. ഒറ്റപ്പാലം സ്വദേശി റഫീക്ക് (32) ആണ് കൊല്ലപ്പെട്ടത് കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. റഫീക്കിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. Also Read: കള്ളക്കടത്തുകാരെ സഹായിച്ചത് മുഖ്യമന്ത്രി; കെ. സുരേന്ദ്രൻ പട്ടിപ്പറമ്പിൽ വാടകവീട്ടിൽ താമസിച്ചിരുന്ന യുവാക്കളാണ് ഇവർ. ഇന്നലെ വൈകീട്ട് പാലക്കാട് നിന്ന് ഒരു സംഘം ആളുകൾ ഇവിടെയെത്തി ബഹളമുണ്ടായതായി പരിസരവാസികൾ വ്യക്തമാക്കി. Also Read: അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ്: രമേശ് ചെന്നിത്തല കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട …
 

തൃശൂരിൽ വീണ്ടും കൊലപാതകം. പഴയന്നൂരിലാണ് യുവാവിനെ വെട്ടിക്കൊന്നത്. ഒറ്റപ്പാലം സ്വദേശി റഫീക്ക് (32) ആണ് കൊല്ലപ്പെട്ടത് കഞ്ചാവ് കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. റഫീക്കിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു.

Also Read: കള്ളക്കടത്തുകാരെ സഹായിച്ചത് മുഖ്യമന്ത്രി; കെ. സുരേന്ദ്രൻ

പട്ടിപ്പറമ്പിൽ വാടകവീട്ടിൽ താമസിച്ചിരുന്ന യുവാക്കളാണ് ഇവർ. ഇന്നലെ വൈകീട്ട് പാലക്കാട് നിന്ന് ഒരു സംഘം ആളുകൾ ഇവിടെയെത്തി ബഹളമുണ്ടായതായി പരിസരവാസികൾ വ്യക്തമാക്കി.

Also Read: അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ്: രമേശ് ചെന്നിത്തല

കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നാഴ്ചക്കിടെ ജില്ലയിലെ ഒൻപതാമത്തെ കൊലപാതകമാണ് റഫീഖിന്റേത്.

Also Read: കോൺഗ്രസ്സിൽ നിന്നും രാജിവെച്ച ഖുശ്‌ബു ബിജെപിയിൽ