LogoLoginKerala

മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ മാസ് എന്റര്‍ടെയ്‌നര്‍

മോഹന്ലാല്, ബി. ഉണ്ണികൃഷ്ണന്, ഉദയകൃഷ്ണ ഒന്നിക്കുന്ന മാസ് എന്റര്ടെയ്നര് വരുന്നു. ഇന്നലെ തൊടുപുഴയിലുള്ള ദൃശ്യത്തിന്റെ സെറ്റില് പോയി ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണനും മോഹന്ലാലിനെ കണ്ടതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ കാര്യം തീർച്ചയായത്. Also Read: അമ്മയുടെ മള്ട്ടി സ്റ്റാര് ചിത്രത്തില് ഭാവന ഇല്ല; ഇടവേള ബാബു ‘ശരിയാണ്. ഞാനും ലാല്സാറും ഉദയനും ഒന്നിക്കുന്ന പടം യാഥാര്ത്ഥ്യമാകുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രോജക്ടിന്റെ പിന്നാലെയാണ് ഞങ്ങള്. ഇന്നലെയാണ് ലാല്സാര് കമ്മിറ്റ് ചെയ്തത്. ഒരു മാസ് എന്റര്ടെയ്നറായിരിക്കും. ബിഗ് ബജറ്റ് …
 

മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ വരുന്നു. ഇന്നലെ തൊടുപുഴയിലുള്ള ദൃശ്യത്തിന്റെ സെറ്റില്‍ പോയി ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണനും മോഹന്‍ലാലിനെ കണ്ടതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ കാര്യം തീർച്ചയായത്.

Also Read: അമ്മയുടെ മള്‍ട്ടി സ്റ്റാര്‍‌ ചിത്രത്തില്‍ ഭാവന ഇല്ല; ഇടവേള ബാബു

‘ശരിയാണ്. ഞാനും ലാല്‍സാറും ഉദയനും ഒന്നിക്കുന്ന പടം യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രോജക്ടിന്റെ പിന്നാലെയാണ് ഞങ്ങള്‍. ഇന്നലെയാണ് ലാല്‍സാര്‍ കമ്മിറ്റ് ചെയ്തത്. ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും. ബിഗ് ബജറ്റ് ചിത്രവും. വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ടാവും.’ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.

Also Read: നടി ഖുശ്‌ബു ബിജെപിയിലേക്ക്

‘നര്‍മ്മത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം. നര്‍മ്മരംഗങ്ങള്‍ അത്രകണ്ട് രസകരമാണ്. ഹലോയ്ക്ക് ശേഷം ലാല്‍സാറിന് ഇളകിയാട്ടം നടത്താവുന്ന ചിത്രം തന്നെയാവും ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറില്‍ തുടങ്ങും. വിശദമായ കാര്യങ്ങള്‍ പിന്നാലെ അറിയിക്കാം’ ഉണ്ണികൃഷ്ണന്‍ പറയുന്നു.

Also Read: വൈറൽ വീഡിയോ; ലാലേട്ടന്റെ ഷർട്ടിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ

നവംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ദൃശ്യം 2നു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.

Also Read: മോഡേൺ ലുക്കിൽ ജൂഹി; ചിത്രങ്ങൾ കാണാം

മലയാളത്തിലെ ഹിറ്റ് സംവിധായകൻ ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. ഇതിനുമുമ്പുള്ള ഉണ്ണികൃഷ്ണന്‍ ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണങ്ങളുമെല്ലാം അദ്ദേഹം തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

Also Read: റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിന് ജാമ്യം

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് മറ്റ് ചിത്രങ്ങള്‍.

Also Read: മാധ്യമപ്രവർത്തകൻ വാഹനമിടിച്ചു മരിച്ച കേസ്; ശ്രീറാമിന് ജാമ്യം

പുലിമുരുകനുശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനു വേണ്ടി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. പുലിമുരുകന്‍ രണ്ടാംഭാഗത്തിന്റെ തിരക്കഥാരചനയിലാണ് ഉദയനിപ്പോള്‍.

Also Read: കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്‌ബു

മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ മാസ് എന്റര്‍ടെയ്‌നര്‍