LogoLoginKerala

കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ഖുശ്‌ബു

കോണ്ഗ്രസ് പ്രാഥമിക അംഗത്വത്തില്നിന്നും ദേശീയ വക്താവ് ഖുശ്ബു രാജിവെച്ചു. രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. Also Read: നടി ഖുശ്ബു ബിജെപിയിലേക്ക് ‘പൊതുജനവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത, അധികാരവും സ്ഥാനമാനങ്ങളും മോഹിക്കുന്ന ചിലര് പാര്ട്ടിയുടെ തലപ്പത്തുണ്ട്. അവര് ഞാന് ഉള്പ്പെടെയുള്ളവരെ പ്രവര്ത്തിക്കാന് അനുവദിക്കില്ല. വലിയ സമ്മര്ദ്ദവും അടിച്ചൊതുക്കലുമാണ് നേരിടുന്നത്’, ഖുശ്ബു രാജിക്കത്തില് വ്യക്തമാക്കുന്നു. Also Read: അമ്മയുടെ മള്ട്ടി സ്റ്റാര് ചിത്രത്തില് ഭാവന ഇല്ല; ഇടവേള ബാബു കാലങ്ങളായുള്ള ആലോചനയ്ക്ക് ശേഷമാണ് പാര്ട്ടിയുമായുള്ള പ്രവര്ത്തനങ്ങള് അവസാനിപ്പിക്കാന് തീരുമാനിച്ചതെന്നും …
 

കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നും ദേശീയ വക്താവ് ഖുശ്ബു രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.

Also Read: നടി ഖുശ്‌ബു ബിജെപിയിലേക്ക്

‘പൊതുജനവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത, അധികാരവും സ്ഥാനമാനങ്ങളും മോഹിക്കുന്ന ചിലര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ട്. അവര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വലിയ സമ്മര്‍ദ്ദവും അടിച്ചൊതുക്കലുമാണ് നേരിടുന്നത്’, ഖുശ്ബു രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

Also Read: അമ്മയുടെ മള്‍ട്ടി സ്റ്റാര്‍‌ ചിത്രത്തില്‍ ഭാവന ഇല്ല; ഇടവേള ബാബു

കാലങ്ങളായുള്ള ആലോചനയ്ക്ക് ശേഷമാണ് പാര്‍ട്ടിയുമായുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അംഗത്വം ഒഴിയുകയാണെന്നും ഖുശ്ബു പറഞ്ഞു. ദേശീയ വക്താവാകാനും പാര്‍ട്ടി അംഗമാകാനും കഴിഞ്ഞതില്‍ നന്ദിയെന്നും ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എല്ലാവരോടുമുള്ള ബഹുമാനം ഇനിയും നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: വൈറൽ വീഡിയോ; ലാലേട്ടന്റെ ഷർട്ടിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ

ലോകസഭ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന താരം ബിജെപി പാളയത്തിൽ എത്തുമെന്ന് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും.

Also Read: മോഡേൺ ലുക്കിൽ ജൂഹി; ചിത്രങ്ങൾ കാണാം