LogoLoginKerala

കോൺഗ്രസ്സിൽ നിന്നും രാജിവെച്ച ഖുശ്‌ബു ബിജെപിയിൽ

പ്രശസ്ത തമിഴ് ചലച്ചിത്ര താരം ഖുശ്ബു ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വ നൽകിയത്. Also Read: അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ്: രമേശ് ചെന്നിത്തല ഇന്ന് രാവിലെയാണ് ഖുശ്ബു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്കിയത്. പിന്നീട് അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു. രാവില ഖുശ്ബു ഡല്ഹിയില് എത്തിയിരുന്നു. അവര് ഇന്നു …
 

പ്രശസ്ത തമിഴ് ചലച്ചിത്ര താരം ഖുശ്ബു ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വ നൽകിയത്.

Also Read: അഴിമതികളുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസ്: രമേശ് ചെന്നിത്തല

ഇന്ന് രാവിലെയാണ് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. പിന്നീട് അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു. രാവില ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിരുന്നു. അവര്‍ ഇന്നു തന്നെ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

Also Read: മാധ്യമപ്രവർത്തകൻ വാഹനമിടിച്ചു മരിച്ച കേസ്; ശ്രീറാമിന് ജാമ്യം

തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയത്. അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവര്‍ തഴയപ്പെടുന്നെന്നും അവര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read: മോഹന്‍ലാല്‍, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ മാസ് എന്റര്‍ടെയ്‌നര്‍