LogoLoginKerala

മലപ്പുറത്ത് ഈന്തപ്പഴം പാക്കിംഗ് യൂണിറ്റ് അടച്ചു പൂട്ടി

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഈന്തപ്പഴം പാക്കിംഗ് യൂണിറ്റ് അടച്ചു പൂട്ടി. ബിസ്മി ഹൈപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ നിന്നും വാങ്ങിയ ‘സാൽവിയ എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട്സ്’ എന്ന പേരിലുള്ള ഈന്തപ്പഴ പാക്കറ്റ് പഴകിയതും പുഴു അരിച്ചതുമാണെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. Also Read: പാലാ പോയാല് മാണി സി കാപ്പന് യു.ഡി.എഫിലേക്കോ? പ്രസ്തുത ഭക്ഷ്യ വസ്തുവിന്റെ ലേബലിലുള്ള വിലാസമനുസരിച്ച് പാക്കിങ് യൂണിറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ എടവണ്ണയിൽ ‘സാൽവിയ എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട്സ്’ എന്ന …
 

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഈന്തപ്പഴം പാക്കിംഗ് യൂണിറ്റ് അടച്ചു പൂട്ടി. ബിസ്മി ഹൈപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ നിന്നും വാങ്ങിയ ‘സാൽവിയ എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട്സ്’ എന്ന പേരിലുള്ള ഈന്തപ്പഴ പാക്കറ്റ് പഴകിയതും പുഴു അരിച്ചതുമാണെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

Also Read: പാലാ പോയാല്‍ മാണി സി കാപ്പന്‍ യു.ഡി.എഫിലേക്കോ?

പ്രസ്തുത ഭക്ഷ്യ വസ്തുവിന്റെ ലേബലിലുള്ള വിലാസമനുസരിച്ച് പാക്കിങ് യൂണിറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ എടവണ്ണയിൽ ‘സാൽവിയ എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട്സ്’ എന്ന സ്ഥാപനം പ്രവർത്തിക്കുന്നില്ല എന്ന് മനസിലാക്കി. ലേബലിൽ നൽകിയസെൻട്രൽ ലൈസൻസ് വിവരങ്ങൾ അനുസരിച്ചു മഞ്ചേരി സർക്കിൾ നടത്തിയ പരിശോധനയിൽ നിലവിൽ ഇത്തരം ഒരു സ്ഥാപനംഇല്ലെന്ന് മനസിലായി. ഇതേത്തുടർന്നാണ് കോട്ടക്കൽ, തിരൂർ എന്നീ സർക്കിളുകളിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്.

Also Read: നാണമില്ലാത്ത വിഡ്ഢിയായ ഇടവേള ബാബുവിനെ കാണൂ; രൂക്ഷമായി പ്രതികരിച്ച് പാർവ്വതി

തിരൂർ ആതവനാടു പഞ്ചായത്തിലെ വെട്ടിച്ചിറ എന്ന സ്ഥലത്തെ സ്ഥാപനത്തിൽ മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ തിരൂർ എഫ്എസ്ഒയും ഏറനാട് എഫ്എസ്ഒയും നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ കണ്ടെത്താൻ സാധിച്ചു.

Also Read: തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു; മൂന്നാഴ്ചക്കിടെ ഒന്‍പതാം കൊലപാതകം

പൊതുജനാരോഗ്യം മുൻനിർത്തി 15 ലക്ഷം വിലവരുന്ന അഞ്ച് ടൺ ഈന്തപ്പഴം നശിപ്പിച്ചു. കൂടാതെ സ്ഥാപനം നിർത്തിപ്പോയ ‘സാൽവിയ എക്സ്പോർട്ട് ആൻഡ് ഇമ്പോർട്ട്സ്’ എന്ന സ്ഥാപനത്തിന്റെ ലൈസൻസ് നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തി വരുന്നതായി കണ്ടെത്തിയിരിക്കുന്നു. ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ സ്ഥാപനം നിർത്തി വെക്കുന്നതിനായി നിർദേശം നൽകിയിട്ടുണ്ട്.

Also Read: കള്ളക്കടത്തുകാരെ സഹായിച്ചത് മുഖ്യമന്ത്രി; കെ. സുരേന്ദ്രൻ