
തമിഴ് സിനിമാതാരവും കോൺഗ്രസ് നേതാവുമായ ഖുശ്ബു ബിജെപിയിൽ ചേരുമെന്നു സൂചന. ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ബിജെപി ദേശീയ അധ്യക്ഷന്റെ സാനിധ്യത്തിൽ ആയിരിക്കും പ്രഖ്യാപനം.
Also Read: വൈറൽ വീഡിയോ; ലാലേട്ടന്റെ ഷർട്ടിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ
അതേസമയം ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങൾക്കായാണ് ഡൽഹിയിലേക്ക് പോകുന്നതെന്നും ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി. ലോകസഭ തിരഞ്ഞെടുപ്പ് മുതൽ തമിഴ്നാട്ടിൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന താരം ബിജെപി പാളയത്തിൽ എത്തുമെന്ന് കുറെ നാളുകളായി പ്രചാരണം ഉണ്ടായിരുന്നു.
Also Read: വയോജനങ്ങൾക്ക് കട്ടിൽ വിതരണം; ഓ.രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു