LogoLoginKerala

പാലാ പോയാല്‍ മാണി സി കാപ്പന്‍ യു.ഡി.എഫിലേക്കോ?

പാലാ സീറ്റ് എൽ.ഡി.എഫ് ജോസ് കെ മാണി വിഭാഗത്തിന് നല്കിയാല് മാണി സി കാപ്പന് യു.ഡി.എഫിലേക്കെന്ന് റിപ്പോർട്ടുകൾ. കോണ്ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന് അനൗദ്യോഗിക ചര്ച്ചകള് നടത്തി. എന്.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂര്ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന് യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചു. Also Read: പാലാ ഒരു വികാരം; ചർച്ചകൾ തളളി ജോസ് കെ മാണി ജോസ് കെ. മാണി വിഭാഗത്തിനും എന്.സി.പിക്കും പാലാ വൈകാരിക വിഷയമാണ്. എല്.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് …
 

പാലാ സീറ്റ് എൽ.ഡി.എഫ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയാല്‍ മാണി സി കാപ്പന്‍ യു.ഡി.എഫിലേക്കെന്ന് റിപ്പോർട്ടുകൾ. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി കാപ്പന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. എന്‍.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി കാപ്പന്‍ യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചു.

Also Read: പാലാ ഒരു വികാരം; ചർച്ചകൾ തളളി ജോസ് കെ മാണി

ജോസ് കെ. മാണി വിഭാഗത്തിനും എന്‍.സി.പിക്കും പാലാ വൈകാരിക വിഷയമാണ്. എല്‍.ഡി.എഫിലെത്തുന്ന ജോസ് കെ മാണി പക്ഷത്തിന് പാലാ സീറ്റ് നല്‍കിയാല്‍ മാണി സി. കാപ്പന്‍ ഇടയും. അത് നിര്‍ണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. എന്‍.സി.പി. ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യു.ഡി.എഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം. കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി. കാപ്പന്‍ സംസാരിച്ചു. പിന്നീട് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തി. മാണി സി. കാപ്പന്‍ വരുന്നതിനോട് യു.ഡി.എഫിന് എതിര്‍പ്പില്ല എന്നാണ് സൂചനകൾ.

Also Read: മാണി സി കാപ്പനും ജോസ് കെ മാണിയും തുറന്ന പോരിലേക്ക്

എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാരില്‍ എകെ ശശീന്ദ്രന്‍ യു.ഡി.എഫ്. ബന്ധത്തിന് തയ്യാറായേക്കില്ല. അങ്ങനെയെങ്കില്‍ പാലയെ ചൊല്ലി എന്‍.സി.പിയില്‍ പിളര്‍പ്പിന്റെ സാഹചര്യം ഉണ്ടാകും. എന്‍.സി.പി. ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി. കാപ്പന്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read: