LogoLoginKerala

സ്വർണക്കടത്ത്; എം ശിവശങ്കര്‍ പ്രതിയാകുമോ?

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസില് മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് പ്രതിയാകുമെന്ന് സൂചനകൾ. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ അറിയാം. Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട തുടര്നടപടി സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നു. ശിവങ്കറിനെ പ്രതിയാക്കാന് നിലവിലെ മൊഴി പര്യാപ്തമാണോ എന്ന കാര്യം കസ്റ്റംസ് പരിശോധിച്ചുവരികയാണ്. ചൊവ്വാഴ്ച്ച വീണ്ടും ഹാജരാകാന് കസ്റ്റംസ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. Also Read: സ്വപ്ന സുരേഷിനെതിരെ കോഫെപോസെ; ഒരു …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രതിയാകുമെന്ന് സൂചനകൾ. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ അറിയാം.

Also Read: ജോസ് കെ മാണിക്ക് വൻ വാഗ്ദാനങ്ങളുമായി സി.പി.എം

ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട തുടര്‍നടപടി സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നു. ശിവങ്കറിനെ പ്രതിയാക്കാന്‍ നിലവിലെ മൊഴി പര്യാപ്തമാണോ എന്ന കാര്യം കസ്റ്റംസ് പരിശോധിച്ചുവരികയാണ്. ചൊവ്വാഴ്ച്ച വീണ്ടും ഹാജരാകാന്‍ കസ്റ്റംസ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: സ്വപ്ന സുരേഷിനെതിരെ കോഫെപോസെ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ

ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവുകള്‍ കസ്റ്റംസിന്റെ പക്കലുണ്ടെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍വേണ്ടി മാത്രമാണ് നിയമോപദേശം തേടുന്നതെന്നുമാണ് സൂചന. ചൊവ്വാഴ്ച്ചത്തെ ചോദ്യംചെയ്യലിന് ശേഷം അറസ്റ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കസ്റ്റംസ് ഇന്നലെ ശിവശങ്കറിനേയും സ്വപ്‌ന സുരേഷിന്റേയും ഒരേസമയം ചോദ്യം ചെയ്തിരുന്നു.

Also Read: കൊലക്കേസ്‌ പ്രതി വെട്ടേറ്റ്‌ മരിച്ചു