Movies

വൈറൽ വീഡിയോ; ലാലേട്ടന്റെ ഷർട്ടിന്റെ വില കണ്ട് അമ്പരന്ന് ആരാധകർ

ആറു വർഷത്തെ കാത്തിരിപ്പിനുശേഷം ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിൽ ഷെഡ്യൂൾ ചെയ്ത ഷൂട്ടിങ് അവസാനിച്ച സംഘം തൊടുപുഴ ഷെഡ്യൂൾഡ് ഷൂട്ടിങ്ലേക്ക് കടന്നിരിക്കുന്നു. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്.

ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഇവിടം. ഈ വീടിന്റെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയറിൽ മോഹൻലാൽ എത്തുന്ന കാഴ്ച സമൂഹമാധ്യമങ്ങളില്‍തരംഗമായിരുന്നു. ഇപ്പോൾ ആ വീഡിയോയിൽ ലാലേട്ടൻ ഉപയോഗിച്ച ഷർട്ടിന്റെ വില കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകർ. 18000 രൂപയ്ക്ക് മുകളിലാണ് ഷർട്ടിന്റെ വില എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും വില കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

 

Related Articles

Back to top button