LogoLoginKerala

സ്വപ്ന സുരേഷിനെതിരെ കോഫെപോസെ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ കോഫെപോസ ചുമത്തി. കോഫെപോസെ ചുമത്തിയാല് ഒരു വര്ഷംവരെ വിചാരണ കൂടാതെ കരുതല് തടങ്കലില് വെക്കാം. Also Read: കോവിഡ് ബാധ; കേരളം രാജ്യത്ത് മൂന്നാമത് സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിക്കൊണ്ടുള്ള വാറണ്ട് പുറത്തിറങ്ങി എന്നാണ് റിപ്പോർട്ടുകൾ. വാറണ്ട് ജയില് അധികൃതര്ക്ക് കൈമാറാനുള്ള നടപടികള് വൈകാതെ കസ്റ്റംസ് സ്വീകരിക്കും. Also Read: അപൂർവ്വ ദിനത്തിൽ പുതിയ സിനിമയുമായി സിബി മലയിലും രഞ്ജിത്തും കസ്റ്റംസ് കേസുകളിലും ഡി.ആര്.ഐ. കേസുകളിലും പ്രതികള് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ ചുമത്തി. കോഫെപോസെ ചുമത്തിയാല്‍ ഒരു വര്‍ഷംവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വെക്കാം.

Also Read: കോവിഡ് ബാധ; കേരളം രാജ്യത്ത് മൂന്നാമത്

സ്വപ്‌നയ്‌ക്കെതിരെ കോഫെപോസ ചുമത്തിക്കൊണ്ടുള്ള വാറണ്ട് പുറത്തിറങ്ങി എന്നാണ് റിപ്പോർട്ടുകൾ. വാറണ്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറാനുള്ള നടപടികള്‍ വൈകാതെ കസ്റ്റംസ് സ്വീകരിക്കും.

Also Read: അപൂർവ്വ ദിനത്തിൽ പുതിയ സിനിമയുമായി സിബി മലയിലും രഞ്ജിത്തും

കസ്റ്റംസ് കേസുകളിലും ഡി.ആര്‍.ഐ. കേസുകളിലും പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് കോഫെപോസ ചുമത്തുന്നത്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് മുന്‍പ് നടന്ന സ്വര്‍ണക്കടത്ത് കേസുകള്‍ പരിശോധിച്ചാല്‍, കേസിലെ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതികളെ കോഫെപോസ പ്രകാരം വീണ്ടും കരുതല്‍ തടങ്കലില്‍ വെക്കുകയാണ് ചെയ്തിട്ടുള്ളത്.

Also Read: സ്വർണക്കടത്ത്; നിർണ്ണായകനീക്കവുമായി കസ്റ്റംസ്

അതേസമയം സ്വപ്‌ന സുരേഷ് ജയിലില്‍തന്നെ തുടരുന്ന സാഹചര്യത്തില്‍, കോഫെപോസ ചുമത്തുന്നത് നിലനില്‍ക്കുമോ എന്നതുള്‍പ്പെടെയുള്ള നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

Also Read: മോറട്ടോറിയം: കൂടുതൽ ഇളവുകൾ ഇല്ല; ധനനയത്തിൽ കോടതി ഇടപെടരുത്