LogoLoginKerala

അപൂർവ്വ ദിനത്തിൽ പുതിയ സിനിമയുമായി സിബി മലയിലും രഞ്ജിത്തും

10/10/2020 എന്ന അപൂർവ്വ ദിനത്തിൽ തങ്ങളുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകരായ സിബി മലയിലും രഞ്ജിത്തും. ആസിഫ് അലി നായകനാവുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഫെഫ്ക ഡറക്റ്റേഴ്സ് യൂണിയൻ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. പോസ്റ്റ് വായിക്കാം: 10 – 10 – 20-20 ഈ അപൂർവ്വ ദിനത്തിന്റെ വിസ്മയം പോലെ ഇതേ തീയതിയിൽ തന്നെ മലയാള ചലച്ചിത്ര ആസ്വാദകരുടെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരം കൂടി പൂവണിയുകയാണ്… മലയാളത്തിന്റെ മനസ്സ് തൊട്ട ചലച്ചിത്രങ്ങളുടെ സംവിധായകൻ ശ്രീ സിബി …
 

10/10/2020 എന്ന അപൂർവ്വ ദിനത്തിൽ തങ്ങളുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകരായ സിബി മലയിലും രഞ്ജിത്തും.

ആസിഫ് അലി നായകനാവുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഫെഫ്ക ഡറക്റ്റേഴ്സ് യൂണിയൻ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

പോസ്റ്റ് വായിക്കാം:

10 – 10 – 20-20

ഈ അപൂർവ്വ ദിനത്തിന്റെ വിസ്മയം പോലെ ഇതേ തീയതിയിൽ തന്നെ മലയാള ചലച്ചിത്ര ആസ്വാദകരുടെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരം കൂടി പൂവണിയുകയാണ്… മലയാളത്തിന്റെ മനസ്സ് തൊട്ട ചലച്ചിത്രങ്ങളുടെ സംവിധായകൻ ശ്രീ സിബി മലയിലിന്റെ പുതിയ ചിത്രത്തിന് കോഴിക്കോട് ഇന്ന് തിരിതെളിഞ്ഞു.

അക്ഷര പ്രഭു സാക്ഷാൽ രഞ്ജിത്തും അദ്ദേഹത്തിന്റെ സുഹൃത്ത് പി എം ശശിധരനും ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി യുടെ ബാനറിൽ നിർമിക്കുന്നു.

നാടക രംഗത്ത് നിന്നും ലോഹിയെ കണ്ടെടുത്ത സിബി അരങ്ങിൽ നിന്നും പുതിയൊരു എഴുത്തുകാരനെക്കൂടി മലയാളത്തിന് സമ്മാനിക്കുന്നു ഹേമന്ദ്കുമാർ.

കോവിഡ് നിയമങ്ങളോടെ ചിത്രീകരണം ആരംഭിച്ചു. ഛായാഗ്രഹണം പ്രശാന്ദ് രവീന്ദ്രൻ, സംഗീതം കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്,‌ പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.

അഭിനേതാക്കൾ : ആസിഫലി, റോഷൻ മാത്യു, രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി.

https://www.facebook.com/fefkadirectorsonline/photos/a.1237037186318582/3428509190504693/