LogoLoginKerala

കോവിഡ് ബാധ; കേരളം രാജ്യത്ത് മൂന്നാമത്

കോവിഡ് രോഗബാധയിൽ കേരളം രാജ്യത്ത് മൂന്നാമതായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയ്ക്കും കര്ണാടകയ്ക്കും പിന്നിലായി ഏറ്റവുമധികം പോസിറ്റീവ് കേസുകള് റിപ്പോര്ട്ട് ചെയ്യുന്ന കേരളമാണ് ആക്ടീവ് രോഗികളുടെ എണ്ണത്തിലും മൂന്നാമത്. എന്നാൽ രോഗബാധ മൂര്ധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നാണ് സംസ്ഥാന സര്ക്കാരിൻ്റെ വിശദീകരണം. രാജ്യത്ത് ഇന്ന് 73,272 പുതിയ കോവിഡ് കേസുകൾ. നിലവിൽ ചികിത്സയിലുള്ളത് 13% രോഗികൾ മാത്രം. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറഞ്ഞ സംഖ്യയാണ് രേഖപ്പെടുത്തുന്നത്. ആക്ടീവ് രോഗികളുടെ എണ്ണം ഈ മാസത്തിലാദ്യമായി 9 …
 

കോവിഡ് രോഗബാധയിൽ കേരളം രാജ്യത്ത് മൂന്നാമതായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും പിന്നിലായി ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളമാണ് ആക്ടീവ് രോഗികളുടെ എണ്ണത്തിലും മൂന്നാമത്. എന്നാൽ രോഗബാധ മൂര്‍ധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെ വിശദീകരണം.

രാജ്യത്ത് ഇന്ന് 73,272 പുതിയ കോവിഡ് കേസുകൾ. നിലവിൽ ചികിത്സയിലുള്ളത് 13% രോഗികൾ മാത്രം. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറഞ്ഞ സംഖ്യയാണ് രേഖപ്പെടുത്തുന്നത്. ആക്ടീവ് രോഗികളുടെ എണ്ണം ഈ മാസത്തിലാദ്യമായി 9 ലക്ഷത്തിനു താഴെയായി.

8,83,185 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്ത് മൊത്തം 69,79,424 പേ‍ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇതിൽ 59,88,823 പേരും സുഖപ്പെട്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. രാജ്യത്തെ കോവിഡ് മരണസംഖ്യ 1,07,416 ആയി ഉയ‍ര്‍ന്നതായും മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാജ്യത്ത് 11,64,018 കോവിഡ് പരിശോധനകള്‍ നടത്തിയതായി ഐസിഎംആര്‍. ഒക്ടോബര്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം 8,57,98,698 സാംപിളുകള്‍ പരിശോധിച്ചെന്നാണ് ഐസിഎംആറിൻ്റെ കണക്കുകള്‍.