LogoLoginKerala

അന്തിക്കാട് കൊലപാതകത്തിന് പിന്നിൽ സിപിഎം; കെ സുരേന്ദ്രൻ

തൃശ്ശൂർ അന്തിക്കാട് ബി.ജെ.പി പ്രവർത്തകൻ നിധിൻ്റെ കൊലപാതകത്തിൽ മന്ത്രി എസി മൊയ്തീൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊലയാളികളെയും ആസൂത്രണം ചെയ്തവരെയും അറസ്റ്റ് ചെയ്യണം. ഒരു മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് കഴിഞ്ഞ ഒരാഴ്ചയായി മൊയ്തീൻ തൃശ്ശൂർ ജില്ലയിലുണ്ടാക്കിയത്. Also Read: സ്വപ്ന സുരേഷിനെതിരെ കോഫെപോസെ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ കുന്നംകുളം കൊലപാതകത്തിൽ അസ്വഭാവികതയില്ലെന്ന് രാവിലെ 6 മണിക്ക് പറഞ്ഞ മൊയ്തീൻ പിന്നീട് കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസാണെന്ന് പറഞ്ഞു. അതിന് ശേഷം ജില്ലയിൽ മുഴുവൻ …
 

തൃശ്ശൂർ അന്തിക്കാട് ബി.ജെ.പി പ്രവർത്തകൻ നിധിൻ്റെ കൊലപാതകത്തിൽ മന്ത്രി എസി മൊയ്തീൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊലയാളികളെയും ആസൂത്രണം ചെയ്തവരെയും അറസ്റ്റ് ചെയ്യണം. ഒരു മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് കഴിഞ്ഞ ഒരാഴ്ചയായി മൊയ്തീൻ തൃശ്ശൂർ ജില്ലയിലുണ്ടാക്കിയത്.

Also Read: സ്വപ്ന സുരേഷിനെതിരെ കോഫെപോസെ; ഒരു വർഷം വരെ കരുതൽ തടങ്കലിൽ

കുന്നംകുളം കൊലപാതകത്തിൽ അസ്വഭാവികതയില്ലെന്ന് രാവിലെ 6 മണിക്ക് പറഞ്ഞ മൊയ്തീൻ പിന്നീട് കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസാണെന്ന് പറഞ്ഞു. അതിന് ശേഷം ജില്ലയിൽ മുഴുവൻ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ബോർഡുകളും ഫ്ലക്സുകളും സി.പി.എം പ്രചരിപ്പിച്ചു. അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയാണ് സി.പി.എം നേതാക്കൾ ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: കൊലക്കേസ്‌ പ്രതി വെട്ടേറ്റ്‌ മരിച്ചു

അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിനെ(28) ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. നിധിന്‍ സഞ്ചരിച്ച കാറില്‍ അക്രമിസംഘം ആദ്യം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിധിനെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടിവീഴ്ത്തി ഇതിനുശേഷം മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

Also Read: സ്വർണക്കടത്ത്; നിർണ്ണായകനീക്കവുമായി കസ്റ്റംസ്