LogoLoginKerala

ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ?

ജോസ് കെ മാണി നീക്കം നടത്തുന്നത് എന്ഡിഎയില് ചേരാന് വേണ്ടിയാണെന്ന് പി ജെ ജോസഫ്. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാന് സഹായിച്ചത് ബിജെപിയാണ്. ഇടതുമുന്നണിയിലേക്കല്ല എന്ഡിഎയിലേക്കാണ് ജോസ് കെ മാണിയുടെ പോക്കെന്നും ജോസഫ് സൂചിപ്പിക്കുകയുണ്ടായി. കേരള കോണ്ഗ്രസ് ജന്മദിനത്തിലായിരുന്നു എതിര് വിഭാഗത്തിനെതിരെ പി ജെ ജോസഫിന്റെ ഒളിയമ്പ്. Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഉടൻ അതേസമയം കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗം എല്ഡിഎഫില് പോകുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രനും …
 

ജോസ് കെ മാണി നീക്കം നടത്തുന്നത് എന്‍ഡിഎയില്‍ ചേരാന്‍ വേണ്ടിയാണെന്ന് പി ജെ ജോസഫ്. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ സഹായിച്ചത് ബിജെപിയാണ്. ഇടതുമുന്നണിയിലേക്കല്ല എന്‍ഡിഎയിലേക്കാണ് ജോസ് കെ മാണിയുടെ പോക്കെന്നും ജോസഫ് സൂചിപ്പിക്കുകയുണ്ടായി. കേരള കോണ്‍ഗ്രസ് ജന്മദിനത്തിലായിരുന്നു എതിര്‍ വിഭാഗത്തിനെതിരെ പി ജെ ജോസഫിന്റെ ഒളിയമ്പ്.

Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഉടൻ

അതേസമയം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ പോകുമെന്ന് കരുതുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞു. ഇതോടെ എന്‍ഡിഎയിലേക്കാണോ എല്‍ഡിഎഫിലേക്കാണോ ജോസ് കെ മാണി ഗ്രൂപ്പിന്റെ പോക്കെന്ന് രാഷ്ട്രീയ ഇടങ്ങളില്‍ ചോദ്യങ്ങളുയരുന്നുണ്ട്.

Also Read: എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

എന്നാൽ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് തന്നെയെന്ന് വ്യക്തമാക്കി എന്‍ ജയരാജ് എംഎല്‍എ. രംഗത്ത്‌ വന്നു. ഇനി പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also Read: അഞ്ച് മാസമായി നാട്ടിൽ; കൈപ്പറ്റിയത് 3.23 ലക്ഷം