LogoLoginKerala

എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ച ശിവശങ്കറിനോട് ഇന്ന് കസ്റ്റംസ് വീണ്ടും ഹാജരാകാന് ആവശ്യപ്പെടുകയായിരുന്നു. Also Read: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി യുഎഇ കോണ്സിലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത് സംബന്ധിച്ച വിശദാംശങ്ങളാണ് ഇന്ന് കസ്റ്റംസ് ചോദിച്ചറിയുകയെന്നാണ് സൂചന. കോണ്സുലേറ്റ് വഴി 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ച ശിവശങ്കറിനോട് ഇന്ന് കസ്റ്റംസ് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

Also Read: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

യുഎഇ കോണ്‍സിലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത് സംബന്ധിച്ച വിശദാംശങ്ങളാണ് ഇന്ന് കസ്റ്റംസ് ചോദിച്ചറിയുകയെന്നാണ് സൂചന. കോണ്‍സുലേറ്റ് വഴി 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read: അഞ്ച് മാസമായി നാട്ടിൽ; കൈപ്പറ്റിയത് 3.23 ലക്ഷം

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളെക്കുറിച്ചാണ് ഇന്നലെ കസ്റ്റംസ് ശിവശങ്കറിനോട് വിശദമായി ചോദിച്ചറിഞ്ഞതെന്നാണ് സൂചന. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തികബന്ധത്തെക്കുറിച്ചും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.

Also Read: പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; ഒരു ജില്ലയിൽ മാത്രം 302 കേസുകൾ