LogoLoginKerala

ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഉടൻ

ഫെമിനിസ്റ്റുകൾളെ അധിക്ഷേപിച്ച യൂട്യൂബര് വിജയ് പി നായര്ക്കെതിരെ ആക്രമണം നടത്തിയ സംഭവത്തില് ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും അറസ്റ്റ് ഉടന് ഉണ്ടായേക്കും. Also Read: എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും വിജയ് പി നായരുടെ പരാതിയില് കേസ് രജിസ്റ്റര് ചെയ്തതിനെ തുടര്ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല് എന്നിവര് നല്കിയ മുന്കൂര് ജാമ്യാപേക്ഷ അഡിഷണല് സെഷന്സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെയാണ് ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. Also Read: അഞ്ച് മാസമായി നാട്ടിൽ; കൈപ്പറ്റിയത് 3.23 …
 

ഫെമിനിസ്റ്റുകൾളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

Also Read: എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

വിജയ് പി നായരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡിഷണല്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെയാണ് ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

Also Read: അഞ്ച് മാസമായി നാട്ടിൽ; കൈപ്പറ്റിയത് 3.23 ലക്ഷം

ജാമ്യാപേക്ഷ തള്ളിയ കോടതി ഇവരുടെ പ്രവൃത്തി സംസ്‌കാരമുള്ളതല്ലെന്ന് വിമര്‍ശിച്ചിരുന്നു. ആര്‍ക്കും നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കാന്‍ കൂടുതല്‍ പേര്‍ക്ക് പ്രേരണയാകുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ നിയമവും സമാധാനവും സംരക്ഷിക്കാനുള്ള കോടതിയുടെ ബാധ്യത് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

Also Read: പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; ഒരു ജില്ലയിൽ മാത്രം 302 കേസുകൾ

യുട്യൂബിലൂടെ ഫെമിനിസ്റ്റുകൾക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ക്കെതിരെ ഓഗസ്റ്റ് 26നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ കരിമഷി പ്രതിഷേധം നടത്തിയത്. യൂട്യൂബറുടെ ലോഡ്ജ് മുറിയിലെത്തി കരി ഓയില്‍ ഒഴിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ വിജയ് പി നായരെ മര്‍ദിച്ചുവെന്നും പരാതിയുണ്ട്. യുട്യൂബറുടെ ലാപ്‌ടോപും ഫോണും സംഘം ബലമായി പിടിച്ചുവാങ്ങി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തിരുന്നു.

Also Read: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചു, സാധനങ്ങള്‍ മോഷ്ടിച്ചു എന്നിവ ചൂണ്ടിക്കാട്ടി വിജയ് പി നായര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നത്.

Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി കോടതി