LogoLoginKerala

മലപ്പുറത്ത് സംഘർഷം; ഒരാൾ വെട്ടേറ്റു മരിച്ചു

മലപ്പുറം തിരൂര് കൂട്ടായിയില് സംഘം തിരിഞ്ഞുള്ള ആക്രമണത്തിൽ ഒരാള് വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസര് അറഫത്താണ് മരിച്ചത്. സംഘര്ഷത്തില് രണ്ട് പേര്ക്ക് പരുക്കേറ്റു. Also Read: ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ? വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി വീടിന് മുന്നില് വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തത് പിന്നീട് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘര്ഷത്തില് കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ഷമീം, സജീഫ് എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും …
 

മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ സംഘം തിരിഞ്ഞുള്ള ആക്രമണത്തിൽ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസര്‍ അറഫത്താണ് മരിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

Also Read: ജോസ് കെ മാണി വിഭാഗം എൻഡിയിലേക്കോ ?

വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി വീടിന് മുന്നില്‍ വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തത് പിന്നീട് രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ഷമീം, സജീഫ് എന്നിവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഉടൻ

യാസറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും