LogoLoginKerala

പാലക്കാട് പോത്ത് വിരണ്ടോടി; ഇരുപതോളം പേർക്ക് പരിക്ക്

വിരണ്ടോടിയ പോത്ത് പാലക്കാട് മംഗലം ഡാമിലും സമീപപ്രദേശങ്ങളിലും ഭീതി പരത്തി. ഓട്ടത്തിനിടെ പോത്തിന്റെ കുത്തേറ്റ് ഇരുപതോളം പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരെ ഉൾപ്പെടെ പോത്ത് കുത്തിവീഴ്ത്തി. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പോത്തിന്റെ വരവ് കണ്ട് ഭയന്നോടി വീണും നിരവധി പേർക്ക് നിസ്സാരപരിക്കേറ്റു. നാട്ടുകാരും വടക്കeഞ്ചേരി അഗ്നിരക്ഷാസേനയും മംഗലം ഡാം പോലീസും ചേർന്ന് പോത്തിനെ പിടികൂടി. വീഴ്ലി ഭാഗത്ത് അറക്കാനെത്തിച്ച പോത്താണ് വിരണ്ടോടിയത് തുടർന്ന് മംഗലം ഡാം ജംഗ്ഷനിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും, ജനങ്ങളുടെ വീടുകളിലും ഓടിനടന്ന് …
 

വിരണ്ടോടിയ പോത്ത് പാലക്കാട് മംഗലം ഡാമിലും സമീപപ്രദേശങ്ങളിലും ഭീതി പരത്തി. ഓട്ടത്തിനിടെ പോത്തിന്റെ കുത്തേറ്റ് ഇരുപതോളം പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരെ ഉൾപ്പെടെ പോത്ത് കുത്തിവീഴ്ത്തി. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.

പോത്തിന്റെ വരവ് കണ്ട് ഭയന്നോടി വീണും നിരവധി പേർക്ക് നിസ്സാരപരിക്കേറ്റു. നാട്ടുകാരും വടക്കeഞ്ചേരി അഗ്നിരക്ഷാസേനയും മംഗലം ഡാം പോലീസും ചേർന്ന് പോത്തിനെ പിടികൂടി.

വീഴ്‌ലി ഭാഗത്ത് അറക്കാനെത്തിച്ച പോത്താണ് വിരണ്ടോടിയത് തുടർന്ന് മംഗലം ഡാം ജംഗ്ഷനിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും, ജനങ്ങളുടെ വീടുകളിലും ഓടിനടന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.