LogoLoginKerala

അഞ്ച് മാസമായി നാട്ടിൽ; കൈപ്പറ്റിയത് 3.23 ലക്ഷം

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കേരളത്തിലെ വീട്ടിലായിരുന്നു മുൻ എംപിയും കേരള സര്ക്കാരിന്റെ ഡല്ഹിയിലെ പ്രത്യേക പ്രതിനിധിയുമായ എ സമ്പത്ത്. ഈ കാലയളവിൽ സമ്പത്ത് വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.23 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖകൾ. Also Read: പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; ഒരു ജില്ലയിൽ മാത്രം 302 കേസുകൾ ഡൽഹിയിലുള്ള മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് ആവശ്യമായ സഹായങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടിയാണ് സമ്പത്തിനെ ഡൽഹിയിൽ നിയമിക്കുന്നതെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. Also Read: സർക്കാരിനെതിരെ …
 

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കേരളത്തിലെ വീട്ടിലായിരുന്നു മുൻ എംപിയും കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ എ സമ്പത്ത്. ഈ കാലയളവിൽ സമ്പത്ത് വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.23 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖകൾ.

Also Read: പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; ഒരു ജില്ലയിൽ മാത്രം 302 കേസുകൾ

ഡൽഹിയിലുള്ള മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിന് ആവശ്യമായ സഹായങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടിയാണ് സമ്പത്തിനെ ഡൽഹിയിൽ നിയമിക്കുന്നതെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

Also Read: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

എംപി ആയിരുന്നിട്ട് ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യാനാകുമോ എന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ സമ്പത്തിനെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിച്ചതിനെതിരെ പാർട്ടിയിൽ തന്നെ എതിർപ്പുകളും ഉണ്ടായിരുന്നു.

Also Read: ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി കോടതി 

ലോക്ക്ഡൗണിന്‍റെ ഭാഗമായി വിമാന, റെയില്‍ സർവീസുകൾ നിര്‍ത്തിവച്ചതോടെ നാട്ടില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമ്പത്ത് നൽകിയ വിശദീകരണം. എന്നാൽ വിമാന, ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഡൽഹിയിലെത്താതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുകയാണ് സമ്പത്ത്.

Also Read: പത്മനാഭസ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കോവിഡ്; ദർശനം നിർത്തിവെച്ചു