LogoLoginKerala

എൽഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്

കേരള കോണ്ഗ്രസ്സിന്റെ 56ാം ജന്മദിനമായ ഇന്ന് ജോസ് കെ മാണി വിഭാഗം നിര്ണായക യോഗം ചേരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തില് തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ. യുഡിഎഫില് നിന്ന് പുറത്താക്കിയ ശേഷം ജോസ് കെ മാണി വിഭാഗം തുടരുന്ന സ്വതന്ത്ര നിലപാട് ഇന്ന് അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. Also Read: ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അനൗദ്യോഗികമായി ധാരണയിലെത്തിയിരുന്നെങ്കിലും വിഷയത്തില് ഔദ്യോഗിക തീരുമാനം ഇതുവരെയുണ്ടായിരുന്നില്ല. കേരള സര്ക്കാരിന്റെ കര്ഷക ബോര്ഡ് …
 

കേരള കോണ്‍ഗ്രസ്സിന്റെ 56ാം ജന്മദിനമായ ഇന്ന് ജോസ് കെ മാണി വിഭാഗം നിര്‍ണായക യോഗം ചേരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷം ജോസ് കെ മാണി വിഭാഗം തുടരുന്ന സ്വതന്ത്ര നിലപാട് ഇന്ന് അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അനൗദ്യോഗികമായി ധാരണയിലെത്തിയിരുന്നെങ്കിലും വിഷയത്തില്‍ ഔദ്യോഗിക തീരുമാനം ഇതുവരെയുണ്ടായിരുന്നില്ല. കേരള സര്‍ക്കാരിന്റെ കര്‍ഷക ബോര്‍ഡ് രൂപികരണവും കേരള കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഇത് കേരള കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അവരുടെ ചിരകാലമായുള്ള ആവശ്യത്തിന് ലഭിച്ച അംഗീകാരമായിരിക്കുമെന്ന് കണക്കാക്കുന്നു.

Also Read: ടോവിനോയുടെ ആരോഗ്യനില; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്