LogoLoginKerala

ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. പ്രതികളുമായി ബന്ധപ്പെട്ട ഡിജിറ്റല് തെളിവുകളുടെ അടിസ്ഥാനത്തില് ഇന്ന് വിശദമായ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് സൂചന. Also Read: അഞ്ചാൾ സമരവുമായി യുഡിഎഫ് നയതന്ത്ര സ്വർണക്കടത്തിൽ കൂടുതല് തെളിവുകളുടെ അടിസ്ഥാനത്തില് സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ ചോദ്യം ചെയ്യാന് കസ്റ്റംസ് അനുമതി തേടിയിട്ടുമുണ്ട്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില് നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും കസ്റ്റംസ് അന്വേഷിക്കുമെന്നാണ് വിവരം. Also Read: ടോവിനോയുടെ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. പ്രതികളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് വിശദമായ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് സൂചന.

Also Read: അഞ്ചാൾ സമരവുമായി യുഡിഎഫ്

നയതന്ത്ര സ്വർണക്കടത്തിൽ കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അനുമതി തേടിയിട്ടുമുണ്ട്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും കസ്റ്റംസ് അന്വേഷിക്കുമെന്നാണ് വിവരം.

Also Read: ടോവിനോയുടെ ആരോഗ്യനില; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

രണ്ടാം തവണയാണ് ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. സ്വപ്‌നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റ് പി വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കസ്റ്റംസ് ഇന്ന് ചോദിക്കുമെന്നാണ് സൂചന. കോണ്‍സുലേറ്റ് വഴിയുള്ള ഖുര്‍ആന്‍ വിതരണം, ഈന്തപ്പഴം എത്തിക്കല്‍ എന്നിവയെക്കുറിച്ചും ചോദ്യമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: സ്മിത മേനോൻ ഭാരവാഹിയായത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ; കെ.സുരേന്ദ്രൻ