LogoLoginKerala

ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി കോടതി 

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വീഡിയോ പുറത്തിറക്കിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില് ഡബ്ബിങ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഒട്ടും സംസ്കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള് ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില് നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില് പറഞ്ഞു ഭാഗ്യലക്ഷ്മി ദിയ ശ്രീലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യഅപേക്ഷയാണ് കോടതി നിരാകരിച്ചത്. കുറ്റം ചെയ്യാൻ പ്രേരണയാകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള് അതിക്രമിച്ച് കയറി മോഷണമുള്പ്പെടെ നടത്തി, ഇതിനാൽ തന്നെ …
 

ഫെമിനിസ്റ്റുകളെ  അധിക്ഷേപിച്ച് വീഡിയോ പുറത്തിറക്കിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി കോടതി.

ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു

ഭാഗ്യലക്ഷ്മി ദിയ ശ്രീലക്ഷ്മി എന്നിവരുടെ മുൻ‌കൂർ ജാമ്യഅപേക്ഷയാണ് കോടതി നിരാകരിച്ചത്. കുറ്റം ചെയ്യാൻ പ്രേരണയാകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ അതിക്രമിച്ച് കയറി മോഷണമുള്‍പ്പെടെ നടത്തി, ഇതിനാൽ തന്നെ അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.