LogoLoginKerala

അബ്ദുള്ളക്കുട്ടിക്കെതിരെ വധശ്രമം?

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഹനം മലപ്പുറത്ത് അപകടത്തില്പ്പെട്ടു. കാറിന് പിന്നില് ലോറി ഇടിക്കുകയായിരുന്നു. അപകടം ആസൂത്രിതമെന്ന് സംശയിക്കുന്നതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. Also Read: എൽഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന് അബ്ദുള്ളകുട്ടിക്ക് ഭീഷണിയെന്ന പരാതിയിൽ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ട്. വാഹനത്തില് ലോറിയിടിച്ചതിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. ഹോട്ടലില് വച്ച് രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊന്നാനിയിലും കേസെടുത്തിട്ടുണ്ട്. Also Read: ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രക്കിടെ മലപ്പുറം …
 

ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഹനം മലപ്പുറത്ത് അപകടത്തില്‍പ്പെട്ടു. കാറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടം ആസൂത്രിതമെന്ന് സംശയിക്കുന്നതായി അബ്ദുല്ലക്കുട്ടി പറഞ്ഞു.

Also Read: എൽഡിഎഫ് പ്രവേശനം; നിർണായക യോഗം ഇന്ന്

അബ്ദുള്ളകുട്ടിക്ക് ഭീഷണിയെന്ന പരാതിയിൽ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുണ്ട്. വാഹനത്തില്‍ ലോറിയിടിച്ചതിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. ഹോട്ടലില്‍ വച്ച് രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊന്നാനിയിലും കേസെടുത്തിട്ടുണ്ട്.

Also Read: ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് കാറിന് പിന്നില്‍ ലോറി വന്നിടിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയെന്നാണ് പറയുന്നത്. കൂടാതെ വെളിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര്‍ മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാനായി എത്തിയിരുന്നുവെന്നും അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി.

Also Read: സ്മിത മേനോൻ ഭാരവാഹിയായത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ; കെ.സുരേന്ദ്രൻ

ഭീഷണിപ്പെടുത്തി, തടഞ്ഞു നിർത്തി, വാഹനത്തിന് നേരെ കല്ലെറിഞ്ഞു എന്നീ കുറ്റങ്ങളിൽ ആണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിൽ ഫോട്ടോ എടുത്തതിന്റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതിയിൽ പറയുന്നത്.
സംഭവങ്ങൾ സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു. അപകടം ആസൂത്രിതമെന്ന് ബിജെപിയും പ്രതികരിച്ചു.

Also Read: ടോവിനോയുടെ ആരോഗ്യനില; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

അബ്ദുള്ളക്കുട്ടിക്കെതിരെ വധശ്രമം?
അപകടത്തിൽപ്പെട്ട അബ്ദുള്ളക്കുട്ടിയുടെ കാർ