LogoLoginKerala

യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വീഡിയോ ഷെയർ ചെയ്ത യൂട്യൂബര് വിജയ് പി നായര്ക്ക് ജാമ്യം അനുവദിച്ചു. തമ്പാനൂര് പൊലീസ് രജിസ്റ്റര് ചെയ്ത ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് ജാമ്യം. തിരുവനന്തപുരം ഒന്നാം അഡീഷണല് സെഷന്സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ അശ്ലീല വീഡിയോ കേസില് ജാമ്യം ലഭിക്കാത്തതിനാല് വിജയ് പി നായര്ക്ക് പുറത്തിറങ്ങാന് കഴിയില്ല. Also Read: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ അതേസമയം വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില് ഡബ്ബിങ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ …
 

ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച് വീഡിയോ ഷെയർ ചെയ്ത യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം അനുവദിച്ചു. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് ജാമ്യം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ അശ്ലീല വീഡിയോ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ വിജയ് പി നായര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

Also Read: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ

അതേസമയം വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ അതിക്രമിച്ച് കയറി മോഷണമുള്‍പ്പെടെ നടത്തി. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നുമാണ് സര്‍ക്കാര്‍ വാദം.ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്.

Also Read: ജാമ്യം നൽകരുത്; കുറ്റപത്രം സമര്‍പ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നത്. കയ്യേറ്റം, അതിക്രമം, ഭീഷണി, മോഷണം തുടങ്ങിയ കുറ്റങ്ങളായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഇത് ആവര്‍ത്തിക്കുകയും ജാമ്യം നല്‍കുന്നത് തടയുകയുമായിരുന്നു പ്രോസിക്യൂഷന്‍. ഇത്രത്തോളം തെളിവുകള്‍ പുറത്തുവന്നിട്ടുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ ഒമ്പതിന് കോടതി വിധി പറയും.

Also Read: ബാറുകള്‍ ഉടൻ തുറക്കില്ല