LogoLoginKerala

കേരളത്തിനുള്ളത് കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി; രമേശ് ചെന്നിത്തല

സ്വപ്ന സുരേഷിന്റെ സ്പേസ് പാര്ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞ് എന്ന പ്രതിയുടെ മൊഴി പുറത്ത് വന്നതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. മുഖ്യമന്ത്രി ഒഴിഞ്ഞു പോകുന്നതാണ് മാന്യത. കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ഇനിയെങ്കിലും രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു. Also Read: സ്പേസ് പാര്ക്കിലെ ജോലി മുഖ്യമന്ത്രിയുടെ അറിവോടെ; സ്വപ്ന സുരേഷ് സ്വപ്ന സുരേഷിന് സ്പേസ് പാര്ക്കില് ജോലി ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നാണ് …
 

സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രി അറിഞ്ഞ് എന്ന പ്രതിയുടെ മൊഴി പുറത്ത് വന്നതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. മുഖ്യമന്ത്രി ഒഴിഞ്ഞു പോകുന്നതാണ് മാന്യത. കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ഇനിയെങ്കിലും രാജിവെച്ച് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്‌പേസ് പാര്‍ക്കിലെ ജോലി മുഖ്യമന്ത്രിയുടെ അറിവോടെ; സ്വപ്ന സുരേഷ്

സ്വപ്ന സുരേഷിന് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലാണ് ജോലി ലഭിച്ചത്. ശിവശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ എട്ട് തവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും സ്വപ്ന പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

Also Read: സ്വര്‍ണക്കടത്ത്; എം. ശിവശങ്കറിന് വീണ്ടും കസ്റ്റംസ് നോട്ടീസ്

അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ട്. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം ആവശ്യമാമെന്ന് ഇഡി പറയുന്നു.

Also Read: വരാൻ പോകുന്നത് മലയാളസിനിമാലോകം കണ്ടിട്ടില്ലാത്ത യുദ്ധം 

സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റും ശിവശങ്കറുമായി നടത്തിയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചു. മുന്നൂറുലധികം പേജുകളുള്ള കുറ്റപത്രത്തിന്റെ 13,14 പേജുകളിലാണ് ശിവശങ്കറിനെപ്പറ്റി പരാമര്‍ശമുള്ളത്.

Also Read: ചിത്രീകരണത്തിനിടെ അപകടം; നടൻ ടോവിനോ 36 മണിക്കൂര്‍ നിരീക്ഷിണത്തിൽ

സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ ദുരൂഹത മണക്കുന്നതായി ഇഡി കുറ്റപത്രത്തില്‍പ്പറയുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച ചാറ്റുകള്‍ നിര്‍ണ്ണായകമാകും. ഡിജിറ്റല്‍ തെളിവുകള്‍ വിലയിരുത്തി ആഴത്തില്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയ്ക്കുമുന്നില്‍ വ്യക്തമാക്കി.

Also Read: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ