നിക്ഷേപത്തട്ടിപ്പ്; സിബിഐ അന്വേഷണം അനിവാര്യം
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്ന് സിബിഐ.
Also Read: ബാറുകള്‍ ഉടൻ തുറക്കില്ല
തട്ടിയെടുത്ത പണം ഓസ്ട്രേലിയയിലേക്ക് കടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം അനിവാര്യമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തട്ടിയെടുത്ത പണം ഓസ്ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കടത്തിയതിനാൽ സംസ്ഥാന പൊലീസിന് അന്വേഷണത്തിന് പരിമിതികളുണ്ട് എന്നാണ് സർക്കാരിന്റെ വാദം.
Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാട് കടുപ്പിച്ച് എൻസിപി
നിലവിൽ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് കേന്ദ്ര മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്. ഇതിനു മറുപടിയായാണ് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്ന് സിബിഐ അറിയിച്ചിട്ടുള്ളത്.
Also Read: വാഹനത്തിൽ വരുത്താവുന്ന മാറ്റങ്ങൾ; അറിയേണ്ടതെല്ലാം