LogoLoginKerala

സ്മിത മേനോൻ ഭാരവാഹിയായത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ; കെ.സുരേന്ദ്രൻ

സ്മിത മേനോനെ മഹിളാ മോർച്ച ഭാരവാഹിയാക്കിയത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇവരുടെ നിയമനത്തിന് വി.മുരളീധരനുമായി ബന്ധമില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. Also Read: ലാവ്ലിൻ കേസ്: ശക്തമായ വസ്തുതകൾ വേണം; സുപ്രീം കോടതി യുഎഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ പ്രോട്ടോക്കോൾ മറികടന്ന വി.മുരളീധരൻ സ്മിത മേനോനെ പങ്കെടുപ്പിച്ചെന്ന ആരോപണം ചർച്ചയാകുന്നതിനിടെയാണ് വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തത വരുത്തിയത്. വി.മുരളീധരനെതിരെ സിപിഎം ഒത്താശയോടെ വ്യക്തിഹത്യ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Also Read: സ്മിതാ …
 

സ്മിത മേനോനെ മഹിളാ മോർച്ച ഭാരവാഹിയാക്കിയത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇവരുടെ നിയമനത്തിന് വി.മുരളീധരനുമായി ബന്ധമില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

Also Read: ലാവ്‌ലിൻ കേസ്‌: ശക്തമായ വസ്‌തുതകൾ വേണം;‌ സുപ്രീം കോടതി

യുഎഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ പ്രോട്ടോക്കോൾ മറികടന്ന വി.മുരളീധരൻ സ്മിത മേനോനെ പങ്കെടുപ്പിച്ചെന്ന ആരോപണം ചർച്ചയാകുന്നതിനിടെയാണ് വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തത വരുത്തിയത്. വി.മുരളീധരനെതിരെ സിപിഎം ഒത്താശയോടെ വ്യക്തിഹത്യ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: സ്‌മിതാ മേനോൻ വിഷയം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാമെന്നും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്ന് ബിജെപി നേരത്തെ തന്നെ ആരോപിച്ചിരുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് ഇ ഡി റിപ്പോർട്ട്‌.

Also Read: നിക്ഷേപത്തട്ടിപ്പ്; സിബിഐ അന്വേഷണം അനിവാര്യം

ഇഡി കുറ്റപത്രം സമർപ്പിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നതാണ്. കുറ്റം അംഗീകരിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രി തുറന്ന് പറയണം. മുഖ്യമന്ത്രിയാണ് അഴിമതിയുടെ സൂത്രധാരൻ. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം. കെ സുരേന്ദ്രൻ വ്യക്തമാക്കി.

Also Read: ബാറുകള്‍ ഉടൻ തുറക്കില്ല