ആപ്പിൾ ഐഫോൺ 12; ഒക്ടോബർ 13ന് പുറത്തിറങ്ങും
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ ഐഫോൺ 12 സീരിസിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. ഈ ഡിവൈസ് ഒക്ടോബർ 13ന് നടക്കുന്ന ഇവന്റിൽ അവതരിപ്പിക്കും. ഇവന്റിനായി ക്ഷണക്കത്തുകൾ അയച്ച് തുടങ്ങി. കമ്പനിയുടെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ഇന്ത്യന്‍ സമയം രാത്രി 10:30 മുതൽ നടക്കുന്ന ചടങ്ങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ഏവർക്കും കാണാനാവുക.
Also Read: വാഹനത്തിൽ വരുത്താവുന്ന മാറ്റങ്ങൾ; അറിയേണ്ടതെല്ലാം
സാധാരണ നിലയിൽ സെപ്റ്റംബറിലാണ് ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കാറുള്ളത്. ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആപ്പിൾ ഐഫോൺ 12 സീരീസ് സെപ്റ്റംബറിലെ ഇവന്റിൽ വച്ച് അവതരിക്കാൻ സാധിച്ചിരുന്നില്ല.
Also Read: പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാട് കടുപ്പിച്ച് എൻസിപി
നാല് ഐഫോൺ മോഡലുകൾ ഒക്ടോബർ 13ന് പുറത്തിറക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചനകൾ.
5.4 ഇഞ്ച് വലിപ്പത്തിൽ ഐഫോൺ 12
6.1 ഇഞ്ചിൻ്റെ ഐഫോൺ 12 മാക്സ്
6.1 ഇഞ്ചിൻ്റെ ഐഫോൺ 12 പ്രോ
6.7 ഇഞ്ചിൻ്റെ ഐഫോൺ 12 പ്രോ മാക്സ്
എന്നിവയാണ് മോഡലുകൾ. ആപ്പിളിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റ് എ14 ബയോനിക്കായിരിക്കും കരുത്ത് പകരുക. ക്യാമറ ഫീച്ചേഴ്സിൽ മാത്രമായിരിക്കും ഫോണുകൾ തമ്മിൽ പ്രധാനമായും വ്യത്യാസമുണ്ടാവുക.
Also Read: ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതിയില്‍
12 പ്രോ, 12 പ്രോ മാക്സ് എന്നീ ഫോണുകൾക്ക് മൂന്ന് കാമറകളും മറ്റ് രണ്ട് മോഡലുകൾക്ക് ഇരട്ട പിൻകാമറകളുമാണ് ഉണ്ടാവുക. ലിഡാർ സ്കാനർ പ്രോ, പ്രോ മാക്സ് ഫോണുകളിലുണ്ടാവും. നാല് ഫോണുകൾക്കും ഒ.എൽ.ഇ.ഡി ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 5ജി കണക്ടിവിറ്റി ആദ്യമായി ഐഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.
Also Read: കേരളത്തിനുള്ളത് കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി; രമേശ് ചെന്നിത്തല
അതേസമയം ഇന്ത്യൻ വിപണിയിൽ എത്തുന്ന 12 സീരീസ് ഫോണുകളുടെ വിലയെക്കുറിച്ച് സൂചനകളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള ആപ്പിൾ ഫോണുകളെക്കാൾ വിലക്കൂടുതൽ ആയിരിക്കും ഐഫോൺ 12 സീരീസിനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
Also Read: വരാൻ പോകുന്നത് മലയാളസിനിമാലോകം കണ്ടിട്ടില്ലാത്ത യുദ്ധം