
പത്തനംതിട്ട പെരുനാട്ടിൽ ഭാര്യയുടെ മുഖത്തും ശരീരത്തും അസിഡ് ഒഴിച്ചത് ഭർത്താവ്. പെരുനാട് വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജക്കാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. ആസിഡ് ഒഴിച്ച ഭർത്താവും പരിക്കേറ്റ് ചികിത്സയിലാണ്. ഇയാൾ നടുറോഡിൽ വച്ച് ഭാര്യക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.
Also Read: സ്മിത മേനോൻ ഭാരവാഹിയായത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ; കെ.സുരേന്ദ്രൻ
രാവിലെ 9 മണിയോടെയാണ് പെരുനാട് മടത്തുംമൂഴിയിൽ വച്ചാണ് യുവതിക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളുള്ള യുവതി ഏറെ നാളായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. വിവാഹ മോചനക്കേസും നടന്നു വരികയാണ്.
Also Read: സ്‌മിതാ മേനോൻ വിഷയം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്
ഇവരുടെ ഭർത്താവ് ബിനീഷ് ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും ഓട്ടോയിൽ പെരുനാട്ടിൽ എത്തുകയായിരുന്നു. മഠത്തുംമൂഴിയിൽ ഉള്ള സൂപ്പർ മാർക്കറ്റിൽ ജോലിക്ക് വന്ന പ്രീജക്ക് നേരെ ഓട്ടോയിൽ നിന്നിറങ്ങി കുപ്പിയിൽ കൊണ്ടുവന്ന ആസിഡ് ഒഴിക്കുകയായിരുന്നു.
Also Read: ലാവ്‌ലിൻ കേസ്: ശക്തമായ വസ്‌തുതകൾ വേണം; സുപ്രീം കോടതി