LogoLoginKerala

വിജയകാന്ത് വീണ്ടും ആശുപത്രിയില്‍

ചെന്നൈ: തമിഴ് സിനിമാതാരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില് പ്രവേശിപ്പിച്ചു. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിജയകാന്ത്, ഈ മാസം രണ്ടിനാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. Also Read: യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് സെപ്റ്റംബർ 24നാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്ന്ന് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ …
 

ചെന്നൈ: തമിഴ് സിനിമാതാരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വിജയകാന്ത്, ഈ മാസം രണ്ടിനാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ വീണ്ടും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Also Read: യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്

സെപ്റ്റംബർ 24നാണ് വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലതയെയും കോവിഡ് പോസിറ്റീവ് ആയി. പിന്നാലെ പ്രേമലതയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read: സൂപ്പര്‍മാര്‍ക്കറ്റുകളിലും തുണിക്കടകളിലും കൈയ്യുറയില്ലാതെ സാധനങ്ങള്‍ എടുക്കരുത്; മുഖ്യമന്ത്രി

2005ല്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷം സജീവമായ സിനിമാ അഭിനയത്തിൽ നിന്നും വിജയകാന്ത് വിട്ടുനിൽക്കുകയാണ്. മൂന്ന് തവണ തമിഴ്‍നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011/16ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റുമാണ് വിജയകാന്ത്.

Also Read: ബിനീഷ് നൽകിയത് ആറല്ല, 50 ലക്ഷം; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി