LogoLoginKerala

ചിത്രീകരണത്തിനിടെ അപകടം; നടൻ ടോവിനോ 36 മണിക്കൂര്‍ നിരീക്ഷിണത്തിൽ

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന് ടോവിനോയെ 36 മണിക്കൂര് നിരീക്ഷിക്കണമെന്ന് ഡോക്ടര്. നടന്റെ കരളിന് സമീപത്തായി രക്തസ്രാവമുണ്ടെന്ന് താരത്തിനെ ചികിത്സിക്കുന്ന ഡോക്ടര് മാധ്യമങ്ങളോട് പ്രതികരിച്ചു. രക്തസ്രാവം പരിഹരിക്കണം. ഇപ്പോഴത്തെ അവസ്ഥ ഗുരുതരമല്ല. മോശമായാല് മാത്രമേ ഓപ്പറേഷന് പോലുള്ള ചികിത്സകളിലേക്ക് കടക്കൂ എന്നും ഡോക്ടര് വ്യക്തമാക്കി. Also Read: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ കൊച്ചിയില് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘കള’ സിനിമയുടെ ലൊക്കേഷനില് വെച്ചാണ് ടൊവീനോയ്ക്ക് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ വയറിന് ചവിട്ടേറ്റെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. കടുത്ത വയറ് വേദനയെ …
 

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടന്‍ ടോവിനോയെ 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്ന് ഡോക്ടര്‍. നടന്റെ കരളിന് സമീപത്തായി രക്തസ്രാവമുണ്ടെന്ന് താരത്തിനെ ചികിത്സിക്കുന്ന ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രക്തസ്രാവം പരിഹരിക്കണം. ഇപ്പോഴത്തെ അവസ്ഥ ഗുരുതരമല്ല. മോശമായാല്‍ മാത്രമേ ഓപ്പറേഷന്‍ പോലുള്ള ചികിത്സകളിലേക്ക് കടക്കൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി.

Also Read: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ

കൊച്ചിയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘കള’ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ടൊവീനോയ്ക്ക് പരുക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ വയറിന് ചവിട്ടേറ്റെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടുത്ത വയറ് വേദനയെ തുടര്‍ന്നാണ് ടൊവീനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read: ഐഫോണിനും സാംസങിനും ഇന്ത്യയിൽ ഉത്പാദനം തുടങ്ങാന്‍ അനുമതി

പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനേത്തുടര്‍ന്ന് നടനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് നീരീക്ഷണത്തിലാക്കുകയായിരുന്നു. അതേസമയം ടോവിനോയുടെ പരുക്ക് ഗുരുതരമല്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അറിയിച്ചിരുന്നു.

Also Read: കൂപ്പുകുത്തി സ്വർണവില; ഇന്നത്തെ കണക്കുകൾ ഇങ്ങനെ