LogoLoginKerala

സ്‌പേസ് പാര്‍ക്കിലെ ജോലി മുഖ്യമന്ത്രിയുടെ അറിവോടെ; സ്വപ്ന സുരേഷ്

സ്പേസ് പാര്ക്കില് തനിക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലാണ് ജോലി ലഭിച്ചത്. Also Read: ചിത്രീകരണത്തിനിടെ അപകടം; നടൻ ടോവിനോ 36 മണിക്കൂര് നിരീക്ഷിണത്തിൽ ശിവശങ്കറിന്റെ സാന്നിദ്ധ്യത്തില് എട്ട് തവണ മുഖ്യമന്ത്രിയെ സന്ദര്ശിച്ചെന്നും സ്വപ്ന പറഞ്ഞു. എന്ഫോഴ്സ്മെന്റ് കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. Also Read: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ അന്താരാഷ്ട്ര സ്വര്ണ്ണക്കള്ളക്കടത്ത് കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്പ്പിച്ച കുറ്റപത്രത്തില് മുന് പ്രിന്സിപ്പല് സെക്രട്ടറി ശിവശങ്കറിനെതിരെ …
 

സ്‌പേസ് പാര്‍ക്കില്‍ തനിക്ക് ജോലി ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലാണ് ജോലി ലഭിച്ചത്.

Also Read: ചിത്രീകരണത്തിനിടെ അപകടം; നടൻ ടോവിനോ 36 മണിക്കൂര്‍ നിരീക്ഷിണത്തിൽ

ശിവശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ എട്ട് തവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും സ്വപ്‌ന പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

Also Read: ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ജാമ്യം നൽകരുത്; സർക്കാർ

അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ നിരവധി പരാമര്‍ശങ്ങള്‍. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് എന്‍ഫോഴ്സ്മെന്റ് പറയുന്നു.

Also Read: ഐഫോണിനും സാംസങിനും ഇന്ത്യയിൽ ഉത്പാദനം തുടങ്ങാന്‍ അനുമതി

സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു. മുന്നൂറുലധികം പേജുകളുള്ള കുറ്റപത്രത്തിന്റെ 13,14 പേജുകളിലാണ് ശിവശങ്കറിനെപ്പറ്റി പരാമര്‍ശമുള്ളത്.

Also Read: കൂപ്പുകുത്തി സ്വർണവില; ഇന്നത്തെ കണക്കുകൾ ഇങ്ങനെ

സ്വപ്നയും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. സ്വപ്നയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയത്ത് ശിവശങ്കര്‍ സഹായം നല്‍കിയതായും ഇഡി സൂചിപ്പിച്ചു. ആ തുക സ്വപ്ന മടക്കി നല്‍കിയിരുന്നില്ല. സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ ദുരൂഹത മണക്കുന്നതായി ഇഡി കുറ്റപത്രത്തില്‍പ്പറയുന്നു.

Also Read: ജാമ്യം നൽകരുത്; കുറ്റപത്രം സമര്‍പ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച ചാറ്റുകള്‍ നിര്‍ണ്ണായകമാകും. ഡിജിറ്റല്‍ തെളിവുകള്‍ വിലയിരുത്തി ആഴത്തില്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയ്ക്കുമുന്നില്‍ വ്യക്തമാക്കി.

Also Read: ഡിജിപി,‌‌‌ ഐജിമാരുടെ പേരുകളിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; വൻതട്ടിപ്പ്