LogoLoginKerala

വരാൻ പോകുന്നത് മലയാളസിനിമാലോകം കണ്ടിട്ടില്ലാത്ത യുദ്ധം 

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി ‘കടുവ, എന്ന സിനിമയിൽ പഥ്വിരാജ് എത്തുന്നുവെന്ന വാർത്തകൾക്കു പിന്നാലെ അതേ പേരിൽ താൻ പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രവും അണിയറയിൽ ഒരുങ്ങുന്നതായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. കടുവാക്കുന്നേൽ കുറുവച്ചൻ എന്നു തന്നെ പേരിട്ടിരുന്ന സുരേഷ് ഗോപിയുടെ 250–ാം ചിത്രത്തിന്റെ പുതിയ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്നാണ് നിർമാതാവ് അറിയിച്ചത്. താൻ നിർമിച്ച സൂപ്പർഹിറ്റ് ചിത്രം പുലിമുരുകൻ പുറത്തിറങ്ങി നാലു വർഷം തികയുന്ന വേളയിലാണ് ടോമിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്. https://www.facebook.com/ActorSureshGopi/posts/1861421707333771 “Vengeance is …
 

കടുവാക്കുന്നേൽ കുറുവച്ചൻ ‌എന്ന കഥാപാത്രമായി ‘കടുവ, എന്ന സിനിമയിൽ പ‍ഥ്വിരാജ് എത്തുന്നുവെന്ന വാർത്തകൾക്കു പിന്നാലെ അതേ പേരിൽ താൻ പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രവും അണിയറയിൽ ഒരുങ്ങുന്നതായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. കടുവാക്കുന്നേൽ കുറുവച്ചൻ എന്നു തന്നെ പേരിട്ടിരുന്ന സുരേഷ് ഗോപിയുടെ 250–ാം ചിത്രത്തിന്റെ പുതിയ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്നാണ് നിർമാതാവ്  അറിയിച്ചത്. താൻ നിർമിച്ച സൂപ്പർഹിറ്റ് ചിത്രം പുലിമുരുകൻ പുറത്തിറങ്ങി നാലു വർഷം തികയുന്ന വേളയിലാണ് ടോമിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.facebook.com/ActorSureshGopi/posts/1861421707333771

 

“Vengeance is mine, I will repay” എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി 250–ാം ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കു വച്ചത്. ഇരു സിനിമകളും സംബന്ധിച്ചുള്ള തർക്കം കോടതിയിലാണ്. എന്നാൽ രണ്ടും രണ്ടും കഥകളാണെന്ന് വാദമാണ് ഇരുവിഭാഗവും ഇപ്പോൾ കോടതിയിൽ ഉയർത്തുന്നത്.

നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..❤

ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്.  മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

https://www.facebook.com/TomichanMulakuppadam/photos/a.210613232716225/1008606589583548/